Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:31 AM IST Updated On
date_range 7 Nov 2021 5:31 AM ISTമലയാലപ്പുഴ പഞ്ചായത്തിലെ റോഡുകള്‍ക്ക് 16 കോടി
text_fieldsbookmark_border
പത്തനംതിട്ട: മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ആഞ്ഞിലികുന്ന്-കാവനാല്‍ പടി റോഡ്, വടക്കുപുറം-മലയാലപ്പുഴ റോഡ്, മലയാലപ്പുഴ-ഇറമ്പത്തോട് റോഡ്, മുഹൂര്‍ത്തിക്കാവ് -മലയാലപ്പുഴ റോഡ്, തുടങ്ങിയ നാല് റോഡുകള്‍ ആധുനിക നിലവാരത്തില്‍ നിര്‍മിക്കും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുതിയ 14 കലുങ്കുകളും 1480 മീറ്റര്‍ റോഡ് സംരക്ഷണ ഭിത്തിയും റോഡിൻെറ വശങ്ങളില് ഓടയും 5100 മീറ്റര്‍ ഐറിഷ് ഓടയും നിര്‍മിക്കുകയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുകയും എല്ലാഭാഗത്തും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. തകര്‍ന്നുകിടന്ന റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളുടെ വികസനത്തിന് വഴിയൊരുങ്ങിയത്. എല്‍.പി സ്കൂള്‍ ടീച്ചര്‍ അഭിമുഖം പത്തനംതിട്ട: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10, 11, 12, 24, 25, 26 തീയതികളില്‍ പത്തനംതിട്ട ജില്ല പി.എസ്.സി ഓഫിസില്‍ ആദ്യ ഷെഡ്യൂള്‍ പ്രകാരമുള്ള അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരക്കുറിപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222665.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story