Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:21 AM IST Updated On
date_range 9 Aug 2022 12:21 AM ISTജില്ലയില്‍ കുടുംബശ്രീ ഒരുക്കുന്നത് 1.50 ലക്ഷം ദേശീയ പതാകകള്‍
text_fieldsbookmark_border
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും കുടുംബശ്രീ തയാറാക്കിയ 1.50 ലക്ഷം ദേശീയ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീയുടെ 86 യൂനിറ്റുകളിലായാണ് പതാക നിര്‍മാണം പുരോഗമിക്കുന്നതെന്ന് ജില്ല മിഷന്‍ കോഓഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 1,50,040 പതാകകള്‍ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. പതാകയുടെ വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് നിര്‍വഹിക്കും. 30 രൂപയാണ് പതാകയുടെ വില. ബുധൻ, വ്യാഴം ദിവസങ്ങളില്‍ സ്‌കൂളുകളിലും 12ന് വീടുകളിലും പതാക വിതരണം പൂര്‍ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story