Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ.ഐ. ചെറിയാൻ അനുസ്മരണം...

ഇ.ഐ. ചെറിയാൻ അനുസ്മരണം 15ന്

text_fields
bookmark_border
പത്തനംതിട്ട: ശ്രീമൂലം പ്രജാസഭയിൽ എം.എൽ.സിയും നിരവധി വിദ്യാലയങ്ങളുടെ സ്ഥാപകനുമായ ഇടയിൽ വാധ്യാർ എന്നറിയപ്പെടുന്ന ഇ.ഐ. ചെറിയാന്‍റെ 70ാം ചരമ വാർഷികം 15ന് ഓമല്ലൂർ സെന്‍റ്​ തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കുമെന്ന് സ്മാരക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കുർബാന. 9.30 ന് പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്​​ മുഖ്യപ്രഭാഷണം നടത്തും. മുൻ വൈസ്​ ചാൻസലർ ഡോ. സിറിയക്​​ തോമസ്​ സ്മാരക പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ കൺവീനർ ഡോ. സാഗർ ചെറിയാൻ ഇടയിൽ, അഡ്വ. ബിജു വർഗീസ്​, സുബിൻ തോമസ്​, സാം ഡാനിയേൽ എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story