Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:42 AM IST Updated On
date_range 12 March 2022 5:42 AM ISTഓമല്ലൂർ വയൽവാണിഭം 15 മുതൽ
text_fieldsbookmark_border
പത്തനംതിട്ട: ഓമല്ലൂർ വയൽ വാണിഭം 15ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗതകാല സ്മരണ ഉണർത്തുന്ന വയൽവാണിഭത്തിന്‍റെ ചരിത്രം പുനഃസൃഷ്ടിച്ച് 14ന് രാവിലെ 10ന് കൊല്ലം വെളിനെല്ലൂർ തെക്കേക്കവലയിൽനിന്ന് ഓമല്ലൂരിലേക്ക് ദീപശിഖ പ്രയാണ വിളംബരഘോഷ യാത്ര നടക്കും. വൈകീട്ട് അഞ്ചിന് ഓമല്ലൂരിൽ സ്വീകരണം. കാളവണ്ടികൾ ഉപയോഗിച്ചിരുന്ന കാലത്ത് വെളിനെല്ലൂർ തെക്കേക്കവലയിൽനിന്ന് ഒരു കാളക്കൂറ്റൻ കെട്ടിയിരുന്ന പാലക്കുറ്റിയോടുകൂടി വിരണ്ടോടി ഓമല്ലൂർ വയലിൽ എത്തുകയും ഇവിടെയുള്ള ഒരു കർഷകൻ അതിനെ പാലക്കുറ്റിയിൽതന്നെ ബന്ധിക്കുകയും ചെയ്തതായാണ് ഐതിഹ്യം. ആ പാലക്കുറ്റി വളർന്ന് വലിയ പാലമരമായി തീർന്നു. ഈ പാലമരച്ചുവട്ടിലാണ് പിന്നീട് വയൽവാണിഭം ആരംഭിച്ചത്. 15ന് രാവിലെ 10ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കാർഷിക വിപണനമേള ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. 11ന് കാർഷിക സെമിനാർ. 5.30ന് സാംസ്കാരിക സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഗാനമാലിക, 8.30ന് കോമഡിഷോ. 16ന് രാവിലെ 10 .30 ന് തൊഴിലുറപ്പ് പദ്ധതി ശിൽപശാല, വൈകീട്ട് അഞ്ചിന് കവിയരങ്ങ് വയലാർ ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ന്യത്തസന്ധ്യ, എട്ടിന് നാടൻപാട്ട്. 17 ന് രാവിലെ 10 ന് ജനകീയാസൂത്രണം അനുമോദന സദസ്സും ജനപ്രതിനിധികളെ ആദരിക്കലും കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. 11.30 ന് മൃഗസംരക്ഷണ സെമിനാർ. വൈകീട്ട് അഞ്ചിന് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. തുടർന്ന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഗാനമേള. കാളച്ചന്തയിൽ പങ്കെടുക്കുന്ന മികച്ച ഒരു ജോടി കാളകളുടെയും പോത്തുകളുടെയും ഉടമക്ക് കാഷ് അവാർഡ് നൽകും. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൻ വിളവിനാൽ, ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, കൺവീനർ സുബിൻ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. മനോജ്കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.ആർ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story