Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂര്‍ ബൈപാസിലെ...

അടൂര്‍ ബൈപാസിലെ കൈയേറ്റം: തീരുമാനം 15ന് മു​മ്പെന്ന് ചിറ്റയം

text_fields
bookmark_border
പത്തനംതിട്ട: അടൂര്‍ ബൈപാസിലെ നടപ്പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് കെ.എസ്.ടി.പി, അടൂര്‍ നഗരസഭ, പൊലീസ് എന്നിവരുടെ സംയുക്ത യോഗം ഈമാസം 15ന്​ മുമ്പ് കൂടി തീരുമാനമെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് പരിധിയില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പ് മന്ത്രിയുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചക്കുശേഷം പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്നും ഏനാത്ത് ബെയ്‌ലി പാലം നിന്ന സ്ഥലത്ത് സമാന്തര പാലം വേണമെന്ന ആവശ്യത്തിനുമേല്‍ വകുപ്പ് മന്ത്രിക്ക്​ നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ടൗണിലെ പാലത്തിന്‍റെയും വിവിധ റോഡുകളുടെയും പണി പൂര്‍ത്തിയാകുന്ന മുറക്ക്​ അടൂര്‍ ടൗണിലെയും പരിസരത്തെയും പാര്‍ക്കിങ്​ പ്രശ്‌നവും ഗതാഗതക്കുരുക്കും ഒഴിവാകുമെന്ന് നഗരസഭ ചെയര്‍മാന്‍ ഡി. സജി അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും ഓടകളുടെ പുനഃക്രമീകരണം നടത്തുന്നതിനും മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ്, അടൂര്‍ നഗരസഭ ചെയര്‍മാന്‍, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത യോഗം 15ന്​ മുമ്പ്​ കൂടുമെന്നും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story