Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

അളിയന്മുക്ക്-കൊച്ചുകോയിക്കല്‍-സീതത്തോട് റോഡിന്​ 15 കോടി

text_fields
bookmark_border
ചിറ്റാർ: സീതത്തോട് പഞ്ചായത്തിലെ അളിയന്മുക്ക് -കൊച്ചു കോയിക്കല്‍- സീതത്തോട് റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി 15 കോടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ശബരിമല, ഗവി റൂട്ടിലെ സമാന്തര പാത കൂടിയാണ് ഈ റോഡ്. ഉറുമ്പനി -കോശിപ്പടി കൊച്ചുകൊയിക്കല്‍ -4 ബ്ലോക്ക് കൊച്ചുകര, വലിയകര, കുളഞ്ഞിമുക്ക്-അളിയന്മുക്ക് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന 9.5 കിലോമീറ്റര്‍ റോഡ് നിലവിലുള്ള 3.80 മീറ്റര്‍ വീതിയുള്ളത് 5.50 മീറ്റര്‍ വീതിയായി വര്‍ധിപ്പിച്ച്​ ബി.എം ആന്‍ഡ് ബി.സി സാങ്കേതിക വിദ്യയില്‍ ടാര്‍ ചെയ്യും. ആവശ്യമുള്ള ഭാഗങ്ങളില്‍ ഓടയും ഐറിഷ് ഓടയും നിര്‍മിക്കും. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ പൂട്ട് കട്ട പാകും. എട്ട്​ സ്ഥലങ്ങളില്‍ പൈപ്പ് കല്‍വര്‍ട്ടുകളും രണ്ടു സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കലുങ്കുകളും വിഭാവനം ചെയ്തിട്ടുണ്ട്. റോഡിന്‍റെ വശങ്ങള്‍ സംരക്ഷിക്കുന്നതിന്​ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കും. ഏഴുവര്‍ഷം കരാറുകാരന്‍റെ ഉത്തരവാദിത്തത്തില്‍ റോഡ് പരിപാലിക്കുന്ന രീതിയിലുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഓഫിസ് ഇന്ന് പ്രവര്‍ത്തിക്കില്ല പത്തനംതിട്ട: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അണുനശീകരണം നടക്കുന്നതിനാല്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story