Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടിവെള്ളം...

കുടിവെള്ളം മുടങ്ങിയിട്ട് ആറുമാസം; ദുരിതത്തിൽ 15 കുടുംബം

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് 10ാം വാർഡ് വട്ടക്കാവിൽ 15 കുടുംബത്തിന്​ കുടിവെള്ളം കിട്ടാക്കനിയാകുന്നു. കാട്ടിക്കാവ്, വട്ടക്കാവ് റോഡിൽ കൊറ്റനാട് പഞ്ചായത്തിനോട് ചേർന്ന പ്രദേശവാസികൾക്കാണ് ഈ ദുർഗതി. ഇവിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ്​ലൈനിൽ വെള്ളമെത്തിയിട്ട് ആറു മാസത്തിലേറെയായി. 200 മീറ്റർ അടുത്തുവരെ പൈപ്പ്​ലൈനിലൂടെ വെള്ളമെത്തുന്നുണ്ട്. സാധാരണക്കാരായ കുടുംബങ്ങൾ മുഴുവൻ ആവശ്യങ്ങൾക്കും വെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. റോഡിന്‍റെ ശോച്യാവസ്ഥ കാരണം ദേശത്ത് വാഹനങ്ങളിൽ വെള്ളമെത്തിക്കണമെങ്കിൽ അമിത വിലയും നൽകേണ്ടിവരുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. വേനൽച്ചൂട് കടുത്തതോടെ കുടിവെള്ളത്തിന്​ അധികൃതരുടെ കനിവും കാത്തു കഴിയുകയാണ് ഈ കുടുംബങ്ങൾ. ഫോട്ടോ .കാടിക്കാവ്-വട്ടക്കാവ് റോഡിൽ വെള്ളമെത്താത്ത പൊതുടാപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story