Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:19 AM IST Updated On
date_range 12 Aug 2022 12:19 AM ISTസ്ലാബ് തകർന്നു; വഴിമുട്ടി 15 കുടുംബങ്ങൾ
text_fieldsbookmark_border
തിരുവല്ല: വീടുകളിലേക്കുള്ള വഴിയിലെ സ്ലാബുകൾ തകർന്നതുമൂലം വാഹനം ഉൾപ്പെടെ തോട്ടിൽ വീഴുമെന്ന ആശങ്കയിൽ പരുമല കുറുമ്പേശ്വരം ഭാഗത്തെ 15 കുടുംബങ്ങൾ. കടപ്ര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ വഴിയാണ് തകർന്നത്. കുറുമ്പേശ്വരം തോടിനു മുകളിൽ കാൽനൂറ്റാണ്ട് മുമ്പാണ് കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് പ്രദേശവാസികൾക്കായി 300 മീറ്റർ നീളത്തിലും അഞ്ചടി വീതിയിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് നിർമിച്ചത്. 10 വർഷമായി സ്ലാബുകൾ ഓരോന്നായി തകർന്നു. ചില ഭാഗങ്ങളിൽ വലിയകുഴികൾ രൂപപ്പെട്ടു. സ്ലാബുകൾ പലതും വിണ്ടുകീറി. ഇതോടെ ഇരുചക്ര വാഹന യാത്രപോലും ദുഷ്കരമായി. അടിയന്തര സാഹചര്യം ഉണ്ടായാൽ ഓട്ടോകൾക്കുപോലും എത്താനാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഥല പരിചയമില്ലാത്ത നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് കുഴിയിൽ വീണ് പരിക്കേറ്റതായും നാട്ടുകാർ പറഞ്ഞു. വെള്ളം പൊങ്ങിയാൽ വഴിയേത് കുഴിയേത് എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. പഞ്ചായത്തിലും ഇറിഗേഷൻ വകുപ്പിലും നിരന്തരം പരാതികൾ നൽകിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
