Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെങ്ങറ സമരത്തിന്​ 15...

ചെങ്ങറ സമരത്തിന്​ 15 വർഷം; വാർഷികാഘോഷം ഇന്ന്​

text_fields
bookmark_border
ptlth2 പത്തനംതിട്ട: ചെങ്ങറ സമരത്തിന്‍റെ 15 ാം വാർഷികാഘോഷം വ്യാഴാഴ്ച​ സമരഭൂമിയിൽ നടക്കും. 2007 ആഗസ്റ്റ് 4 ന് ളാഹ ഗോപാലന്‍റെ നേതൃത്വത്തിൽ ചെങ്ങറയിൽ ആരംഭിച്ച സമരജീവിതം കേരളത്തിന്​ പുതിയ പാഠശാലയായി മാറുകയായിരുന്നു . അടിസ്ഥാന വർഗജനതക്ക്​ ആത്മാഭിമാനത്തോടെ ജീവിക്കാൻ കോളനികളും പുറമ്പോക്ക്​ ഭൂമിയുമല്ല വേണ്ടതെന്നും മറിച്ച് ​കൃഷിഭൂമിയാണ് വേണ്ടതെന്ന ദിശാബോധവും അദ്ദേഹം നൽകി. ആദ്യം സർക്കാർ അവഗണിക്കുകയും പിന്നീട് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും സമരം ശക്​തമായി തുടരുകയാണ്​. ദാരിദ്ര്യത്തോടും രോഗങ്ങളോടും അധികാരികളോടും പടപൊരുതി ഈ സമര ജീവിതം മുന്നേറുകയാണ്. രണ്ടായിരത്തിലേറെ മനുഷ്യർ അധിവസിക്കുന്ന ചെങ്ങറസമരഭൂമിയിൽ ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല . ഈ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സമരം വീണ്ടും ശക്തമായി തുടരുകയാണ്. ഉച്ചക്ക്​ രണ്ടിനാണ്​ വാർഷികാഘോഷം. സി.ആർ. നീലകണ്ഠൻ, സി.പി. ജോൺ, ഫാ. അഗസ്റ്റിൻ വട്ടോളി, കെ. റെജികുമാർ തുടങ്ങിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ നിരവധി പേർ പ​​​​​​ങ്കെടുക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story