Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവല്ലയിൽ ആധുനിക...

തിരുവല്ലയിൽ ആധുനിക അറവുശാല 14.39 കോടിയുടെ പദ്ധതി

text_fields
bookmark_border
പത്തനംതിട്ട: തിരുവല്ല ടൗണിൽ ആധുനിക അറവുശാല പണിയുന്നതിന്​ 14.39 കോടി രൂപയുടെ പദ്ധതി. ഇതിന്​ സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ചു. കിഫ്​ബി വഴി സംസ്ഥാനത്ത്​ നഗരസഭകളിൽ ആധുനിക അറവുശാലകൾ നിർമിക്കുന്നതിന്​ സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ടിൽനിന്നാണ്​ തിരുവല്ല നഗരസഭക്കും തുക അനുവദിച്ചത്​. തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപം നഗരസഭയുടെ നിലവിലെ അറവുശാല സ്ഥിതി ചെയ്യുന്നിടത്താണ് പുതിയത് നിർമിക്കുക. 100 മുതൽ 150 വരെ വലിയ കാലികളെയും 50 മുതൽ 100 വരെ ആടുപോലുള്ളവയെയും പ്രതിദിനം കശാപ്പുചെയ്യാനുള്ള സംവിധാനം ഉണ്ടാകും. ഇറച്ചിക്ക്​ എത്തിക്കുന്ന കാലികളെ കെട്ടാനുള്ള സ്ഥലം, മാലിന്യ സംസ്കരണകേന്ദ്രം, പരിശോധനക്കായുള്ള സ്ഥലം, തൊഴിലാളികളുടെ ക്വാർട്ടേഴ്‌സ്, 25,000 ലിറ്റർ സംഭരണശേഷിയുള്ള ഓവർ ഹെഡ് ജലസംഭരണി, വെർമി കമ്പോസ്റ്റ് കേന്ദ്രം, പ്രത്യേക പ്ലാന്റുകൾ, മഴവെള്ള സംഭരണി തുടങ്ങിയവയും നിർമിക്കും. കിഫ്ബി നേരിട്ടാണ് പണി നടത്തുന്നത്. പണി തീരുംവരെ സ്ഥലം വിട്ടുനൽകുന്ന ധാരണപത്രം നഗരസഭ കിഫ്ബിയുമായി കഴിഞ്ഞ ദിവസം കൈമാറി. പണി കഴിഞ്ഞ് നഗരസഭക്ക്​ തിരികെ ലഭിക്കും. ഒരുവർഷംകൊണ്ട് പണി പൂർത്തീകരിക്കാനാണ്​ ലക്ഷ്യമിടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story