Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസെക്രട്ടേറിയേറ്റ്​...

സെക്രട്ടേറിയേറ്റ്​ മാർച്ച്​ 14ന്​

text_fields
bookmark_border
പന്തളം: നീതി തേടി ഈ മാസം 14ന്​ സെക്രട്ടേറിയറ്റിലേക്ക്​ മാർച്ചും ധർണയും നടത്തുമെന്നു പോപുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ. രാവിലെ 10നു മ്യൂസിയം ജങ്​ഷനിൽനിന്ന്​ ആരംഭിക്കുന്ന മാർച്ച് മുൻമന്ത്രി പന്തളം സുധാകരനും 12ന്​ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യുമെന്ന്​ അസോസിയേഷൻ പ്രസിഡന്‍റ്​ ചന്ദ്രശേഖരൻ നായർ, പന്തളം ഏരിയ കോഓഡിനേറ്റർ പി.പി. ജോൺ, ഫാ. ഡാനിയേൽ പുല്ലേലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പോപുലർ ഫൈനാൻസ് അടച്ചുപൂട്ടിയപ്പോൾ നിക്ഷേപകരെ സഹായിക്കാൻ നിയമിച്ച നിലവിലെ കോംപിറ്റന്‍റ് ​അതോറിറ്റിയുടെ പ്രവർത്തനം കൃത്യമായി നടക്കാത്തതിനാൽ പുതിയ ആളെ നിയമിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ബഡ്സ് ആക്ട് നിയമപ്രകാരം കോടതികൾ സ്ഥാപിച്ചു നിക്ഷേപകർക്ക്​ ക്ലെയിം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. നശിച്ചുകൊണ്ടിരിക്കുന്ന ആഡംബര കാറുകളുൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പെട്ടെന്നു ലേലം ചെയ്തു പണം ട്രഷറിയിൽ നിക്ഷേപിക്കുകയോ ആദ്യ ഗഡുവായി നിക്ഷേപകർക്ക്​ വീതിച്ചുനൽകാൻ നടപടി സ്വീകരിക്കുകയോ വേണം. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണങ്ങൾ ഏകോപിപ്പിച്ചു ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story