Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 2:23 AM IST Updated On
date_range 12 Aug 2022 2:23 AM ISTഹര്‍ ഘര്‍ തിരംഗ: 13 മുതല്‍ 15വരെ ദേശീയ പതാക ഉയര്‍ത്താം
text_fieldsbookmark_border
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക(ഹര്‍ ഘര്‍ തിരംഗ) ആഗസ്റ്റ് 13 മുതല്‍ 15വരെ ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള തയാറെടുപ്പുകള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍. 1,50,040 ദേശീയ പതാകകളാണ് കുടുംബശ്രീ ജില്ല മിഷൻ ആഭിമുഖ്യത്തില്‍ തയാറാക്കുന്നത്. സ്‌കൂളുകളില്‍നിന്നും 62361ഉം തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും 87679ഉം ദേശീയ പതാകകള്‍ക്കുള്ള ഓര്‍ഡറാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഹര്‍ ഘര്‍ തിരംഗയില്‍ എല്ലാവരും പങ്കാളികളാകണമെന്നും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. മതേതര ശക്തികൾ ഒന്നിക്കണം -പി.കെ. ഫിറോസ് പത്തനംതിട്ട: ദേശീയ രാഷ്ട്രീയത്തിൽ മതേതര കക്ഷികളുടെ തിരിച്ചുവരവിന് ബിഹാർ മോഡൽ കൂടുതൽ ശക്തി പകരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. യൂത്ത് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ആസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ.സെക്രട്ടറി നസീർ കാര്യറ, ജില്ല ജന.സെക്രട്ടറി റിയാസ് സലിം മാക്കാർ, സംസ്ഥാന പ്രവർത്തക സമിതി അംഗം അലി അസ്ഗർ മാഷ്, മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം. ഹമീദ്, നിയാസ് എ. ഖാദർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോPTL 13 FIROSE യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story