Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:36 AM IST Updated On
date_range 10 Feb 2022 5:36 AM ISTമാരാമണ്‍ കൺവെന്‍ഷന്‍ 13ന് തുടങ്ങും
text_fieldsbookmark_border
പത്തനംതിട്ട: 127ാമത് മാരാമണ്‍ കൺവെന്‍ഷൻ 13 മുതല്‍ 20 വരെ മാരാമണ്‍ മണപ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 13ന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ, ആര്‍ച് ബിഷപ് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ബിഷപ് ദിലോരാജ് ആര്‍. കനകസാബെ, റവ. ഡോ. ജോണ്‍ സാമുവേല്‍ പൊന്നുസാമി, റവ. അസിര്‍ എബനേസര്‍, മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ബിഷപ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കൺവെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും, വൈകീട്ട് 5 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസുകളും നടക്കും. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും. 17 ന് രാവിലെ 10ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്കായുള്ള യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30 ന് ക്രമീകരിച്ചിട്ടുണ്ട്. കൺവെന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പ്പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നുണ്ട്. മണല്‍പ്പുറത്തേക്കുള്ള പാലത്തിൻെറ നിർമാണം പൂര്‍ത്തിയായി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story