Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽനിന്ന് 13...

അടൂരിൽനിന്ന് 13 സർവിസുകൾ മാത്രം

text_fields
bookmark_border
അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് ഞായറാഴ്ച 13 സർവിസുകളെ അയച്ചുള്ളൂ. ദിനവും അയക്കുന്ന സർവിസുകളുടെ എണ്ണത്തിന്‍റെ 25 ശതമാനം ഞായറാഴ്ച ഓടിച്ചാൽ മതി എന്ന ചീഫ് ഓഫിസിൽനിന്നുള്ള നിർദേശാനുസരണമാണ് 40 സർവിസുകളിൽ 13 എണ്ണം അയച്ചതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. സ്റ്റോക്കുള്ള ഡീസൽ ഉപയോഗിച്ച് വരുമാനം കൂടുതൽ ലഭിക്കുന്ന റൂട്ടുകളിലാണ് സർവിസ് നടത്തിയത്. കോഴിക്കോട്, ഉദയഗിരി, പെരിക്കല്ലൂർ ദീർഘദൂര സർവിസുകൾ ഓടി. കൊല്ലം, പത്തനംതിട്ട, കായംകുളം, പത്തനാപുരം, ആയൂർ റൂട്ടുകളിലാണ് ഓർഡിനറി സർവിസ് നടത്തിയത്. എല്ലാ സർവിസും മുടക്കംകൂടാതെ നടത്തണമെങ്കിൽ 4000 ലിറ്ററിലേറെ ഡീസൽ വേണം. അടൂർ ഡിപ്പോയിലെ പമ്പിൽനിന്ന്​ കൂടാതെ ദീർഘദൂര സർവിസുകൾക്ക് മറ്റു ഡിപ്പോകളിൽനിന്ന്​ ഡീസൽ അടിക്കാറുണ്ട്. കിലോമീറ്ററിന് കുറഞ്ഞത് 35 രൂപ വരുമാനം ലഭിക്കുന്ന സർവിസുകൾക്ക് സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ അടിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story