Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:36 AM IST Updated On
date_range 30 Oct 2021 5:37 AM ISTഉരുൾപൊട്ടൽ: എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ 12 വീടുകൾ തകർന്നു
text_fieldsbookmark_border
attn ptaa എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ വ്യാഴാഴ്ച വൈകീട്ടുണ്ടായ ഉരുൾപൊട്ടലിൽ 12 വീടുകൾ പൂർണമായും തകർന്നതായി റവന്യൂ അധികൃതർ പറഞ്ഞു. 23 വീടുകൾ ഭാഗികമായും 50 ഓളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചു. ഏതാനും ദിവസങ്ങളായി എരുമേലി മേഖലകളിൽ കനത്ത മഴയാണ്. ബുധനാഴ്ച ഇരുമ്പൂന്നിക്കരയിൽ വെള്ളം പൊങ്ങി നാശനഷ്ടം സംഭവിച്ചിരുന്നു. ഇരുമ്പുന്നിക്കരയിലെ കൊച്ചുതോട് കരകവിഞ്ഞ് ഒഴുകിയതോടെ മൂന്ന് വീടുകൾ തകർന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകീട്ട് എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ ഒന്നിലധികം പ്രദേശങ്ങളിൽ ഉരുൾപൊട്ടിയത്. പമ്പാവാലി വാർഡിൽ ഏഴ് വീടുകൾ പൂർണമായും തകർന്നതായി വാർഡ് അംഗം സുബി സണ്ണി പറഞ്ഞു. ഷിബു അരിപ്പാപ്പറമ്പിൽ, ജാൻസി പുതിയത്ത്, ടോമി കുരികിലംകോട്ടിൽ, ഉഷ ചന്ദ്രൻ കാലായിൽ, തങ്കമ്മ പുളിച്ചമാക്കൽ, മോളി പുരയിടത്തിൽ, മാത്തുക്കുട്ടി പുത്തൻപറമ്പിൽ എന്നിവരുടെ വീട് പൂർണമായും തർകർന്നതായി വാഡ് അംഗം അറിയിച്ചു. എയ്ഞ്ചൽവാലിയിൽ അഞ്ച് വീടുകൾ തകർന്നതായി വാർഡ് അംഗം മാത്യു ജോസഫ് പറഞ്ഞു. ബിന്ദു ഗോപാലകൃഷ്ണൻ പള്ളിപ്പടി, ജോസഫ് വർഗീസ് പൊങ്ങന്താനം, എബ്രഹാം ജോസഫ് പൊങ്ങന്താനം, ലിജു വർഗീസ് കാരുവേലി, വിശ്വംഭരൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. കൂനംപാലപ്പടി റോഡ് പൂർണമായും തകർന്നു. കേരളപ്പാറ റോഡിൽ ഒരു കലിങ്കിനും തകരാർ ഉണ്ടായി. നിരവധി വീടുകളിലെ കിണറുകൾ ചെളിമൂടി. ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ്, പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജ്കുട്ടി, വില്ലേജ് ഓഫിസർ ടി. ഹാരിസ് എന്നിവർ സന്ദർശിച്ചു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന അതേതരത്തിലുള്ള സഹായം എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിലും എത്തിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ------------ ചിത്രം: ഉരുൾപൊട്ടിയ എയ്ഞ്ചൽവാലിയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
