Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2021 5:30 AM IST Updated On
date_range 21 May 2021 5:30 AM ISTകുടുംബശ്രീ ചെയിന്‍ കോളിലൂടെ സേവനം നല്കിയ് 11,763 പേര്‍ക്ക്
text_fieldsbookmark_border
പത്തനംതിട്ട: കുടുംബശ്രീ ജില്ല മിഷൻെറ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധ, അവബോധ പദ്ധതിയായ ചെയിന്‍ കാളിലൂടെ വ്യാഴാഴ്ച ഉച്ചവരെ നല്‍കിയത് 11,763 പിന്തുണ സഹായങ്ങള്‍. ടെലിഫോണിലൂടെ ഓരോ കുടുംബത്തെയും ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കുക, കോവിഡ് പ്രതിരോധ അവബോധം നല്‍കുന്നതോടൊപ്പം അവശ്യ സഹായങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എ. മണികണ്ഠന് പറഞ്ഞു. കുടുംബശ്രീ സി.ഡി.എസുകള്‍ അവയ്ക്ക് കീഴിലുള്ള എ.ഡി.എസ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കൈമാറും. എ.ഡി.എസ് അംഗങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കുടുംബശ്രീ യൂനിറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണിലൂടെ ബോധവത്കരണം നടത്തും. അയല്‍ക്കൂട്ട പ്രസിഡൻറ്, സെക്രട്ടറി എന്നിവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 25,748 പേര് ചെയിന്‍ കോളില്‍ പങ്കാളികളായി. ഇവരില്‍ 11,763 പേര്‍ക്ക് വിവിധ തരത്തിലുള്ള പിന്തുണ സഹായങ്ങള്‍ നല്കി. കോവിഡ് കാലത്തെ ഒറ്റപ്പെടലില്‍ മാനസിക പിന്തുണയാണ് 4842 പേരും ആവശ്യപ്പെട്ടത്. 4386 പേര്‍ക്ക് ഭക്ഷ്യസഹായങ്ങളും, 1507 പേര്‍ക്ക് ആരോഗ്യ പിന്തുണ സഹായങ്ങളും, 1027 പേര്‍ക്ക് മറ്റു സഹായങ്ങളും നല്കി. മെഗാ വെബിനാര്‍ സംഘടിപ്പിച്ചു പത്തനംതിട്ട: ജില്ല മെഡിക്കല്‍ ഓഫിസിൻെറ കോവിഡ് ബോധവത്കരണ പരിപാടിയായ ഒപ്പം കാമ്പയിനിൻെറ ഭാഗമായി ജൂനിയര്‍ ചേംബര്‍ പത്തനംതിട്ട ചാപ്റ്ററിൻെറയും എസ്.പി.സി പ്രോജക്ടിൻെറയും സഹകരണത്തോടെ മെഗാ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലയിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ക്ക് വേണ്ടിയാണ് വെബിനാര്‍ നടത്തിയത്. ഇത് എസ്.പി.സി പ്രോജക്ടിൻെറ ഫേസ്ബുക്ക് പേജില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ജില്ല സർവെയ്ലന്‍സ് ഓഫിസര്‍ ഡോ. സി.എസ്. നന്ദിനി വെബിനാര്‍ നയിച്ചു. നാർകോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ സെന്‍ നിധീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജൂനിയര്‍ ചേംബര്‍ പത്തനംതിട്ട ചാപ്റ്റര്‍ പ്രസിഡൻറ് ഗിരീഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story