Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:33 AM IST Updated On
date_range 10 Dec 2021 5:33 AM ISTസി.പി.എം പന്തളം ഏരിയ സമ്മേളനം 11ന്
text_fieldsbookmark_border
പന്തളം: സി.പി.എം പന്തളം ഏരിയ സമ്മേളനം ശനിയാഴ്ച തുടങ്ങും. നഗരസഭയിൽ ഭരണം നഷ്ടപ്പെട്ടതും ബി.ജെ.പി അധികാരത്തിൽ വന്നതും പാർട്ടി സമ്മേളനത്തിൽ ചർച്ചയാകും. തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനമുള്ള പന്തളം നഗരസഭയിൽ ബി.ജെ.പി അധികാരത്തിലെത്തിയത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. സംസ്ഥാന കമ്മിറ്റിവരെ ചർച്ചകൾ നടത്തിയിരുന്നു. പന്തളം നിയമസഭ മണ്ഡലം രൂപവത്കരിച്ച കാലംമുതൽ എൽ.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ചിരുന്ന പന്തളം, അവസാന ഘട്ടത്തിൽ യു.ഡി.എഫിനൊപ്പം പോയിരുന്നു. പിന്നീട് പന്തളം മണ്ഡലം അടൂരിൽ ലയിച്ചു. അന്നുമുതൽ സി.പി.എം അണികൾ പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുന്നുണ്ടായിരുന്നു. സി.പി.എമ്മിന് രക്തസാക്ഷിത്വം നൽകിയ 1972ലെ പൊലീസ് വെടിവെപ്പ് മുതൽ സി.പി.എമ്മിൻെറ ശക്തികേന്ദ്രമാണ് പന്തളം. ഇവിടെ നഗരസഭയിൽ 18 സീറ്റ് നേടി ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തിലെത്തിയത് എൽ.ഡി.എഫിന് തിരിച്ചടിയായി. നഗരസഭയിൽ ഭരണം നഷ്ടപ്പെട്ടതുകൂടാതെ ന്യൂനപക്ഷ വോട്ടിൽ ഉണ്ടായ വിള്ളലും ക്രിസ്ത്യൻ ഭൂരിപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയതുമാണ് സി.പി.എമ്മിന് തിരിച്ചടിയായത്. തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിൽ പരാജയത്തെത്തുടർന്ന് പാർട്ടി കണ്ടെത്തിയ ചില നീക്കുപോക്കിൻെറ ഭാഗമായി ഏരിയ സെക്രട്ടറി ഇ. ഫസിലിനെ മാറ്റുകയും പകരം അടൂരിലെ നേതാക്കളെ പാർട്ടിയുടെ നിയന്ത്രണം ഏൽപിക്കുകയും ചെയ്തു. ഇവരുടെ കീഴിൽ വിവിധ പ്രദേശങ്ങളിൽനിന്ന് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിൽ എത്തിയതും അണികളിൽ ആവേശം ആയിട്ടുണ്ട്. നഗരസഭ പിരിച്ചുവിടണമെന്ന നഗരസഭ മുൻ സെക്രട്ടറി എസ്. ജയകുമാറിൻെറ കത്ത് പുറത്തുവന്നതോടെ സമര രംഗത്തെത്തിയ സി.പി.എം പിന്നീട് നിശ്ചലമായതും സമ്മേളനം ചർച്ച ചെയ്യും. കുരമ്പാല സൻെറ് മേരീസ് കത്തോലിക്ക പള്ളി ഹാളിൽ നടക്കുന്ന സമ്മേളനം ശനിയാഴ്ച ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സമ്മേളനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story