Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:37 AM IST Updated On
date_range 10 Feb 2022 5:37 AM ISTചാലാപ്പള്ളി വലിയകുന്നം പൂരം ഉത്സവം 11 മുതൽ
text_fieldsbookmark_border
മല്ലപ്പള്ളി: ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ പൂര ഉത്സവം വെള്ളിയാഴ്ച ആരംഭിക്കു൦. രാവിലെ 7.30ന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റും. വ്യാഴാഴ്ച രാവിലെ 6.30ന് ചക്രാബ്‌ജപൂജയും നടത്തുമെന്ന് രക്ഷാധികാരി അഴകാത്ത് രാജേന്ദ്രൻ കർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും പറ, അൻപൊലി വഴിപാടുണ്ട്. 17ന് വൈകീട്ട് 7.30ന് കളമെഴുതിപ്പാട്ട് തുടങ്ങും. പത്തിന് കുരുതി നടത്തും. 10.30ന് പള്ളിവേട്ടക്ക് എഴുന്നള്ളിക്കും. 18ന് വൈകീട്ട് മൂന്നരക്ക് കൊടിയിറക്കി ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവേൽപ്, സോപാന സംഗീതം എന്നിവയോടെ ഉത്സവം സമാപിക്കും. രക്ഷാധികാരി ഉറുമ്പിൽ കെ.ജി. സനൽകുമാർ, കൺവീനർ മായാലയം മനീഷ് കുമാർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story