Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:31 AM IST Updated On
date_range 27 Nov 2021 5:31 AM ISTബാലസൗഹൃദമാകാന്‍ ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
text_fieldsbookmark_border
പത്തനംതിട്ട: ബാലസൗഹൃദ ഇടമാക്കാന്‍ ജില്ലയില്‍നിന്ന് 11 തദ്ദേശ ഭരണസ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. നെടുമ്പ്രം, കുറ്റൂര്‍, ഇരവിപേരൂര്‍, മല്ലപ്പള്ളി, റാന്നി പെരുനാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, കടമ്പനാട്, മലയാലപ്പുഴ, പന്തളം തെക്കേക്കര, തിരുവല്ല നഗരസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് 175ലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാലസൗഹൃദ ഇടമാക്കുന്നതിന് കിലയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൻെറ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. കുട്ടികളുടെ അതിജീവനം, വികസനം, പങ്കാളിത്തം, സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടത്തിയത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്ന് അധ്യക്ഷരടക്കം ഏഴുപേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കില ജില്ല ഫെസിലിറ്റേറ്റര്‍ എ.ആര്‍. അജീഷ്കുമാര്‍, കില ആർ.ജി.എസ്.എ ജില്ല കോഓഡിനേറ്റര്‍ ധീരജ് ദിവാകരന്‍, സൻെറര്‍ കോഓഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കില സംസ്ഥാന ഫാക്കല്‍റ്റിമാരായ ആശ ജോസ്, വിനീത വിന്‍സൻറ്, ഡോ. രാഹുല്‍, അഖില്‍, അച്ചാമ്മ സിറിയക്, ഷീല എന്നിവര്‍ ക്ലാസ് നയിച്ചു. .................................. ഫോട്ടോ PTL 10 IYER കോന്നി മങ്ങാരം പൊന്തനാംകുഴി കോളനിയിലെ അങ്കണവാടിയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിൻെറ ഭാഗമായി നടത്തിയ സ്‌പെഷല്‍ കാമ്പയിന്‍ ഉദ്ഘാടനം കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കുന്നു ഫോട്ടോ PTL 16 NREG എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ ധർണ യൂനിയൻ ജില്ല സെക്രട്ടറി അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു ചിത്രം PTL 17 CHINCHU പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിൻെറ ആദ്യഘട്ട ജില്ലതല വിതരണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story