Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടോങ്​ക്യോ കൃഷിക്ക്...

ടോങ്​ക്യോ കൃഷിക്ക് 106 വയസ്സ്

text_fields
bookmark_border
കോന്നി: വനം വകുപ്പി​ൻെറ തേക്കുതോട്ടത്തിൽ മറ്റ് കൃഷികൾ നടത്തുന്ന ടോങ്​ക്യോ സമ്പ്രദായം നടപ്പാക്കിയിട്ട് 106 വർഷം പിന്നിടുന്നു. തേക്ക് തോട്ടങ്ങളിൽ തൈകൾ നടുന്ന സമയത്തുതന്നെ മരച്ചീനി, എള്ള്, മഞ്ഞൾ, ഇഞ്ചി എന്നിവ നട്ടുവളർത്തുന്ന രീതി ഇന്ത്യയിൽ ആദ്യം നടപ്പാക്കിയത് 1915ൽ കോന്നിയിൽ കല്ലേലി നടുവത്ത്മൂഴി റേഞ്ചിലാണ്. മലമുകളിൽ താൽക്കാലിക കൃഷി എന്നർഥം വരുന്ന ബർമൻ വാക്കാണ് ടോങ്​ക്യോ. 1856ൽ ബർമയിലാണ് ഇത്തരം കൃഷിരീതി നടപ്പാക്കിയത്. തേക്ക് തോട്ടങ്ങളിൽ തൈകൾ നടുമ്പോൾ സംരക്ഷണവും പരിപാലനവും വനംവകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് നടപ്പാക്കാൻ കഴിയാത്തതുകൊണ്ട് ഇത്തരം ജോലി പ്രദേശവാസികളെയും കുടിയേറ്റ കർഷകരെയും ഏൽപിച്ചാണ് ഈ സമ്പ്രദായത്തിന്​ കേരളത്തിൽ തുടക്കംകുറിച്ചത്. ടോങ്​ക്യോ സമ്പ്രദായം നടപ്പാക്കിയ കോന്നിയിലെ തേക്ക് തോട്ടങ്ങളിൽനിന്ന്​ ഏറ്റവും മികച്ച തേക്കുതടികളാണ് '65-'70 കാലഘട്ടത്തിലെ കൂപ്പുകളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ കൊടിമരമടക്കം കേരളത്തിലെ വിഖ്യാത ക്ഷേത്രങ്ങളുടെ കൊടിമരം, ശ്രീകോവിൽ നിർമാണം, തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളുടെ നിർമാണം എന്നിവക്ക്​ കോന്നി വനമേഖലയിലെ നടുവത്ത് മൂഴിറേഞ്ചിലെ തേക്കുതടികളാണ് ഉപയോഗിക്കുന്നത്​. 1915ൽ അന്നത്തെ ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന വേലുപിള്ള കുമ്മണ്ണൂർ തേക്ക് തോട്ടത്തിലെ 85 ഹെക്ടറിലാണ് കൃഷി നടത്തിയത്. ഈറ്റക്കാടുകൾ വെട്ടിമാറ്റിയായിരുന്നു പുതിയ കൃഷിരീതി നടപ്പാക്കിയത്. മനോജ് പുളിവേലിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story