Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.എൽ.എയുടെ...

എം.എൽ.എയുടെ സ്വപ്നപദ്ധതിക്ക് 10 കോടി

text_fields
bookmark_border
റാന്നി: എം.എൽ.എ എന്ന നിലയിൽ തന്റെ സ്വപ്നപദ്ധതി ആയിരുന്നു റാന്നി നോളഡ്ജ്​ വില്ലേജെന്ന് പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. റാന്നിയിൽ ഇന്നവേഷൻ ഹബ് ഉൾപ്പെടെയുള്ള സ്കിൽ പാർക്ക് ബജറ്റിൽ അനുവദിച്ചത് വഴി നാടിന്‍റെ സമഗ്ര വൈജ്ഞാനിക മുന്നേറ്റത്തിന് വഴിയൊരുക്കും. നൂതനമായ ഈ ആശയത്തിന് 10 കോടി രൂപയാണ് അടങ്കൽ തുകയായി ബജറ്റിൽ ഉൾപ്പെടുത്തിയത്. നോളഡ്ജ്​ വില്ലേജ് എന്ന ആശയം നിരവധി തവണ മുഖ്യമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി കെ.എൻ. ബാലഗോപാലുമായും ചർച്ച ചെയ്തിരുന്നു. ബജറ്റിൽ പദ്ധതിക്ക് പണം അനുവദിച്ച മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും റാന്നി ജനതയുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നതായി എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പ്ലാനിങ് സാമ്പത്തികകാര്യ വിഭാഗത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കെ. ഡിസ്കിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. മണിമലയാറ്റിൽ കോട്ടാങ്ങലിലെ ചിറക്കൽ പാറയിൽ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്നതിന് പാലം നിർമിക്കാൻ 13 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായെന്നും എം.എൽ.എ പറഞ്ഞു. Ptl rni _2 mla
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story