Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപമ്പിങ്‌ നിലച്ചിട്ട്...

പമ്പിങ്‌ നിലച്ചിട്ട് 10 ദിവസം; കുടിവെള്ളമില്ലാതെ ചിറ്റാർ

text_fields
bookmark_border
വടശ്ശേരിക്കര: ചിറ്റാർ കുടിവെള്ള വിതരണ പദ്ധതിയിൽനിന്നുള്ള പമ്പിങ്‌ നിലച്ചിട്ട് പത്തുദിവസം പിന്നിടുന്നു. മോട്ടോർ തകരാറിലായതിനെ തുടർന്നാണ്​ പമ്പിങ്​ നിലച്ചത്​. കുടിവെള്ള ക്ഷാമത്താൽ ജനം വലയുകയാണ്​. പമ്പിന്‍റെ തകരാർ പരിഹരിക്കാൻ ഇനിയും നടപടി ആയിട്ടില്ല. പെട്ടെന്ന് കുടിവെള്ള വിതരണം നിലച്ചത് ജനങ്ങളെയാകെ ബുദ്ധിമുട്ടിലാക്കി. 10 ദിവസമായിട്ടും ജലവിതരണം പുനഃസ്ഥാപിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്​. മീൻകുഴി, വയ്യാറ്റുപുഴ പ്രദേശങ്ങളുൾപ്പെടെ നാല് വാർഡുകളിലുള്ളവരാണ്​ ഏറെ കഷ്ടത്തിലായിരിക്കുന്നത്​. പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായ വിവരം ജീവനക്കാർ നേരത്തേ ജല അതോറിറ്റി ജീവനക്കാരെ അറിയിച്ചിരുന്നു. തകരാറിലായ മോട്ടോറിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇനി അത് തകരാർ പരിഹരിച്ച് ഉപയോഗിക്കാൻ കഴിയില്ലെന്നും പറയുന്നു. നാലുവർഷമായി ഈ മോട്ടോർ തുടരെ പ്രവർത്തിപ്പിച്ചുവരുകയായിരുന്നു. ഇതാണ് തകരാറിന് ആക്കംകൂട്ടിയത്. പദ്ധതിയുടെ തകരാറ് പരിഹരിച്ച് ജലവിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റാർ ടൗൺ വാർഡ് മെംബർ എ.ബഷീർ ജലവിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. ജലവിതരണം മുടങ്ങിയത് സംബന്ധിച്ച് വ്യാപകമായ പരാതികളുയർന്നിട്ടും പഞ്ചായത്ത് ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ചിറ്റാർ കുടിവെള്ള പദ്ധതിയെപ്പറ്റി നാട്ടുകാർക്ക് ഏറെ പരാതികളാണുള്ളത്. ഒരുകാലത്തും പദ്ധതിയുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താറില്ല. പൈപ്പ് പൊട്ടിയാൽ ദിവസങ്ങൾ കഴിഞ്ഞാലും അധികൃതർ തിരിഞ്ഞുനോക്കാറില്ല. ഇപ്പോൾ ജലവിതരണം മുടങ്ങിയ മീൻകുഴി പ്രദേശങ്ങളിൽ മുമ്പ് ആഴ്ചയിൽ രണ്ടുദിവസമാണ് വെള്ളം പമ്പുചെയ്ത് നൽകിയിരുന്നത്. ഇപ്പോൾ അതുകൂടി മുടങ്ങിയതോടെ ജനം ശരിക്കും ദുരിതത്തിലായിരിക്കുകയാണ്. ചിറ്റാർ പഞ്ചായത്തി​ന്‍റെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. പലയിടത്തും ജനങ്ങൾ ദൂരെസ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിൽ വെള്ളമെത്തിക്കുകയാണ്. അതേസമയം, പദ്ധതിയിൽ പ്രവർത്തനക്ഷമമായ മോട്ടോറുകൾ സ്ഥാപിച്ച് പമ്പിങ്‌ കാര്യക്ഷമമാക്കിയാൽ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാക്കാമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. രൂക്ഷമായ വേനൽ ചൂട് കണക്കിലെടുത്തെങ്കിലും പദ്ധതിയിലെ മോട്ടോറുകൾ പ്രവർത്തനക്ഷമമാക്കണമെന്നും വിതരണ പൈപ്പുകളിലെ ചോർച്ച പരിഹരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി നൂറുകണക്കിന് പുതിയ കണക്​ഷനുകൾ നൽകിയെങ്കിലും ഇവർക്കൊന്നും ശരിയായ നിലയിൽ വെള്ളം കിട്ടുന്നില്ല. കൊയ്‌ത്തുത്സവം വള്ളിക്കോട്: ഗ്രാമപഞ്ചായത്തിലെ തട്ട പാടശേഖരത്തിൽ നടന്ന കൊയ്‌ത്തുത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആർ. മോഹനൻ നായർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സോജി പി.ജോൺ, എം.പി. ജോസ്, ജി.സുഭാഷ്, റോബിൻ പീറ്റർ, പത്മ ബാലൻ, കൃഷി ഓഫിസർ രഞ്ജിത് കുമാർ, അംബുജാക്ഷൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story