Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:33 AM IST Updated On
date_range 9 Dec 2021 5:33 AM ISTഎ.ടി.എം പ്രവർത്തനം പുനരാരംഭിച്ചില്ല പണമെടുക്കാൻ 10കിലോമീറ്റർ താണ്ടണം
text_fieldsbookmark_border
മല്ലപ്പള്ളി: പ്രളയത്തിൽ വെള്ളം കയറിയതോടെ പ്രവർത്തനം നിർത്തിവെച്ച എ.ടി.എം സേവനം പുനരാരംഭിക്കാൻ നടപടിയില്ല. വായ്പ്പൂര് മാർക്കറ്റ് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന എസ്.ബി.ഐയുടെയും കനറാ ബാങ്കിൻെറയും എ.ടി.എം കൗണ്ടറുകളാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. വെള്ളം കയറിയതിനാൽ മെഷീനുകൾ തകരാറിലായതാണ്. രണ്ടു മാസമായിട്ടും ഇവ പ്രവർത്തിപ്പിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അത്യാവശ്യത്തിന് പണം എടുക്കുന്നതിന് 10 കിലോമീറ്റർ സഞ്ചരിച്ച് മല്ലപ്പള്ളി, എഴുമറ്റൂർ, ചുങ്കപ്പാറ എന്നിവടങ്ങിൽ പോകണം. ഇതുമൂലം ദുരിതമനുഭവിക്കുകയാണ് നാട്ടുകാരും യാത്രക്കാരും. ഫോട്ടോ . വായ്പ്പൂരിൽ പ്രവർത്തനരഹിതമായ എ.ടി.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
