Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:29 AM IST Updated On
date_range 7 Nov 2021 5:29 AM ISTകോന്നി പഴയ ട്രഷറി കെട്ടിടം 10ന് പൊളിക്കും
text_fieldsbookmark_border
കോന്നി: നാൽപത് വർഷത്തിലേറെ പഴക്കമുള്ള, ജീർണാവസ്ഥയിലായ സബ്ട്രഷറി കെട്ടിടം പൊളിച്ചുമാറ്റുന്നു. സർക്കാറിൽനിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് പൊളിച്ചുമാറ്റാനുള്ള ലേലം നടത്തി. 2016ൽ കെട്ടിടം അപകടസ്ഥിതിയിലാണെന്ന് എൻജിനീയറിങ് വിഭാഗം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് പൂർണമായും ഒഴിപ്പിച്ചിരുന്നു. പൊളിക്കുമ്പോഴുള്ള സുരക്ഷക്രമീകരണങ്ങൾക്ക് െപാലീസ്, എയർഫോഴ്സ്, റവന്യൂ, കെ.എസ്.ഇ.ബി ആരോഗ്യവിഭാഗങ്ങളുടെയും യോഗം കോന്നി പഞ്ചായത്തിൽ നടന്നു. കെട്ടിടം പൊളിക്കുന്നത് പൂർത്തീകരിച്ചാൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ് പണിയാൻ ഉള്ള നടപടി അടിയന്തരമായി ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുലേഖ വി. നായർ അറിയിച്ചു. വൈസ് പ്രസിഡൻറ് റോജി എബ്രഹാം, ശോഭ മുരളി, ഫൈസൽ, ഉദയകുമാർ, ജയപാലൻ, മനോജ് തുടങ്ങിയവരും സ്ഥലം സന്ദർശിക്കാൻ പ്രസിഡൻറിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
