Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:32 AM IST Updated On
date_range 27 May 2022 5:32 AM ISTകാട്ടുപന്നി- പ്രതികരണം 1
text_fieldsbookmark_border
*എത്രകണ്ട് നടപ്പാകും? കർഷകർക്ക് ശല്യമായ കാട്ടുപന്നികളെ നശിപ്പിക്കാൻ ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ട് മൈലപ്ര കർഷക കൂട്ടായ്മ ഏറെക്കാലമായി സമര രംഗത്താണ്. കാട്ടുപന്നികളെ നശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇപ്പോൾ അധികാരം നൽകിയ ഉത്തരവ് സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇത് എത്രകണ്ട് നടപ്പാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. മുൻകാലങ്ങളിൽ ഇറങ്ങിയ ചില ഉത്തരവുകൾ നടപ്പാക്കാതെ പോയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭാഗത്തുനിന്നും സഹകരണവും ഉണ്ടാകാറില്ല. തോക്ക് ലൈസൻസിന് ഓഫിസുകൾ കയറിയിറങ്ങുക എന്നത് അത്ര എളുപ്പമല്ല. ജഡം ശാസ്ത്രീയമായി സംസ്കരിക്കാൻ തുകയും ചെലവാകും. ഇതൊക്കെ നടപ്പാക്കുക എളുപ്പമാകില്ല. ഉത്തരവ് കൃഷിക്കാർക്ക് ഗുണകരമാകണം. ഉത്തരവിലെ വ്യവസ്ഥകൾ കൃത്യമായി അറിയില്ല. ഉത്തരവ് കർഷകരെ പറ്റിക്കാൻ വേണ്ടിയാകരുത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. മൈലപ്ര മേഖലയിലും പത്തനംതിട്ട നഗരസഭയിലെ ചില പ്രദേശങ്ങളിലും കർഷകർ ഇപ്പോൾ ഒരു കൃഷിയും ചെയ്യുന്നില്ല. കാട്ടുപന്നി മൂലം കർഷകർക്ക് സംഭവിച്ച നഷ്ടം ഭീമമാണ്. രാജ്യത്തെ നട്ടെല്ലായ കർഷകരുടെ താൽപര്യങ്ങൾക്കോ അവരുടെ അഭിപ്രായങ്ങൾക്കോ വില നൽകിയിരുന്നില്ല. --------- Photo .. ഗീവർഗീസ് തറയിൽ, ചെയർമാൻ, മൈലപ്ര കർഷക കൂട്ടായ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
