Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗതതടസ്സം സൃഷ്ടിച്ച്...

ഗതാഗതതടസ്സം സൃഷ്ടിച്ച് പൊലീസ് ബാരിക്കേഡുകൾ

text_fields
bookmark_border
ഗതാഗതതടസ്സം സൃഷ്ടിച്ച് പൊലീസ് ബാരിക്കേഡുകൾ
cancel
കോന്നി: കോന്നി നഗരത്തിൽ വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ യാത്രതടസ്സം സൃഷ്ടിച്ചിരിക്കുകയാണ് പൊലീസ് ബാരിക്കേഡുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് ഗതാഗതം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് സെൻട്രൽ ജങ്​ഷനിൽ സ്ഥാപിച്ചതാണ് ഈ ബാരിക്കേഡുകൾ. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ് കോവിഡ് നിയന്ത്രണ വിധേയമായപ്പോഴും ഇത് നീക്കം ചെയ്യാൻ തയാറായിട്ടില്ല. പുനലൂർ മൂവാറ്റുപുഴ പാതയും കോന്നി ആനക്കൂട് റോഡും എല്ലാം സംഗമിക്കുന്ന കോന്നി സെൻട്രൽ ജങ്​ഷനിൽ നിരവധി യാത്രക്കാർക്കാണ് ബാരിക്കേഡിന്‍റെ മുള്ളുകമ്പിയിൽ തട്ടി വസ്ത്രങ്ങൾ കീറുകയും ശരീരം മുറിയുകയും ചെയ്തിരിക്കുന്നത്. മുള്ളുകമ്പിയുടെ കൂർത്ത ഭാഗങ്ങൾ ആളുകൾ നടന്നുപോകുന്ന വഴിയിലേക്കാണ് നിൽക്കുന്നത്. ആനക്കൂട്​റോഡിലേക്ക് തിരയുന്ന ഭാഗത്ത് രണ്ട് വശങ്ങളിലും ഇത്തരത്തിൽ ബാരിക്കേഡ്​ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം വാഹനങ്ങൾ തിരിയുന്നതിനും ബുദ്ധിമുട്ടുണ്ട്. വശങ്ങൾ കമ്പികളിൽകൊണ്ട് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. കൂടാതെ റോഡ് നിർമാണത്തിന്‍റെ ഭാഗമായി സെൻട്രൽ ജങ്​ഷനിൽ കലുങ്ക് നിർമിക്കാൻ കുഴി നിർമിച്ചിരിക്കുന്നതും ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story