Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവല്ല: വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ പുളിക്കീഴ്, ഹോമിയോ, തറവാട്, കുട്ടനാട് ബിവറേജസ്, തട്ടുപുരക്കൽ, കാരണശ്ശേരി, പൊടിയാടി എസ്.ബി.ഐ, പോസ്റ്റ് ഓഫിസ് എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ . ശിൽപശാല നടത്തി തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻ യൂത്ത്മൂവ്‌മെന്‍റും സൈബർസേനയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ തപോവനഭൂമിയായ മരുത്വാമലയിൽ ആരവം -2022 ശിൽപശാല നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ഉദ്​ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സന്ദേശം നൽകി. യൂനിയൻ സൈബർസേന കൺവീനർ അശ്വിൻ ബിജു, യൂത്ത്മൂവ്‌മെന്‍റ്​ പ്രസിഡന്‍റ്​ വിശാഖ് പി. സോമൻ, ക്യാമ്പ് കോഓഡിനേറ്റർ ഷാൻ രമേശ് ഗോപൻ, യൂനിയൻ യൂത്ത്മൂവ്‌മെന്‍റ്​ സെക്രട്ടറി സൂര്യകിരൺ, യൂനിയൻ സൈബർസേന ചെയർമാൻ ശരത് ബാബു, ബിജു മേത്താനം, മനോജ് ഗോപാൽ, അനിൽ ചക്രപാണി, കെ.എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗുരുദേവൻ തപസ്സ് അനുഷ്ഠിച്ച പിള്ളത്തടം ഗുഹയിൽ പ്രാർഥന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story