Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുത്തൻകാവ് മാത്തൻതരകൻ...

പുത്തൻകാവ് മാത്തൻതരകൻ സമാനതകളില്ലാത്ത വ്യക്തിത്വം -മന്ത്രി റോഷി അഗസ്റ്റിൻ

text_fields
bookmark_border
പത്തനംതിട്ട: സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മഹാകവി പുത്തൻകാവ് മാത്തൻതരകൻ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരിക വേദിയുടെയും മാത്തൻ തരകൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ജോർജ് ഓണക്കൂറിന്റെ ഹൃദയരാഗങ്ങൾ എന്ന ആത്മകഥക്ക്​ വിശ്വദീപം അവാർഡ് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. പോൾ മണലിൽ അധ്യക്ഷതവഹിച്ചു. ഡോ. റോയ്‌സ് മല്ലശ്ശേരി, കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം മേധാവി ഡോ. പി.ജെ. ബിൻസി, ഡോ. മേരി മാമൻ, പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്‌കാരികവേദി പ്രസിഡന്റ് ജി. പ്രീത് ചന്ദനപ്പള്ളി, സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരിഷ് റാം, കുമ്പളത്ത് പത്മകുമാർ, ബിനു കെ.സാം, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം, ഡോ. വർഗീസ് പേരയിൽ, കോഴഞ്ചേരി സെന്റ് തോമസ് കോളജ് മലയാളവിഭാഗം മേധാവി ഡോ. സ്‌നേഹ ജോർജ് പച്ചയിൽ, ദേശത്തുടി പ്രസിഡന്റ് വിനോദ് ഇളകൊള്ളൂർ, കുളനട വായനക്കൂട്ടം പ്രസിഡന്റ് ജി. രഘുനാഥ് എന്നിവർ സംസാരിച്ചു. ഫോട്ടോ PTL 14 ROSHY MATHAN പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സെമിനാറും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story