Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:39 AM IST Updated On
date_range 11 May 2022 5:39 AM ISTകായികേതര പരിപാടികൾക്ക് സ്റ്റേഡിയം; പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
text_fieldsbookmark_border
പത്തനംതിട്ട: കായികേതര പരിപാടികൾക്ക് സ്റ്റേഡിയത്തിനുള്ളിൽ സ്ഥലം നൽകരുതെന്നും സ്റ്റേഡിയം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതി 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചു. കാർട്ടൂണിസ്റ്റ് ഷാജി സീതത്തോട് പ്രതിഷേധ വരയരങ്ങ് നടത്തി. കായികേതര പരിപാടികൾ സ്റ്റേഡിയത്തിനുള്ളിൽ നടത്തുന്നതിനെതിരെ മുനിസിപ്പൽ കൗൺസിലിൽ തീരുമാനമെടുക്കണമെന്ന് സ്റ്റേഡിയം സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരിപാടിയിൽ സമരസമിതി ഭാരവാഹികളായ അബു ജവാദ്, ഷെബിൻ വി. ഷെയ്ക്ക്, റസീം, രഞ്ജിത്ത്, സലാം, അഷറഫ്, റിജിൻ, ഫയീസ് ആനപ്പാറ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story