Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യം കുന്നുകൂടി...

മാലിന്യം കുന്നുകൂടി കോന്നി നാരായണപുരം ചന്ത

text_fields
bookmark_border
മാലിന്യം കുന്നുകൂടി കോന്നി നാരായണപുരം ചന്ത
cancel
കോന്നി: നാരായണപുരം ചന്തയിൽ മാലിന്യസംസ്കരണം നിലച്ചതോടെ വ്യാപാരികളും പൊതുജനങ്ങളും ദുരിതത്തിൽ. രണ്ടുമാസത്തിൽ ഏറെയായി ചന്തയിലെ മാലിന്യം ഗ്രാമപഞ്ചായത്ത് അധികൃതർ നീക്കംചെയ്തിട്ട്. ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻപോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മാലിന്യം സംസ്കരിക്കാൻ എയ്​റോബിക് കമ്പോസ്റ്റ് സംവിധാനം ഉണ്ടെങ്കിലും ഇതും പ്രവർത്തനക്ഷമമല്ല. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചന്തയിലെ വ്യാപാരികൾ നിരവധി തവണ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. മുമ്പ്​ ഇവിടെ ആധുനിക അറവുശാല നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. മാലിന്യം അഴുകുന്ന ജലത്തിൽ കൊതുകുകളും മുട്ടയിടുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story