Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം നാടുകടത്തി

text_fields
bookmark_border
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം ജില്ലയിൽനിന്ന്​ ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചുങ്കത്തിൽ ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസിനെയാണ്​ (25) തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ ഉത്തരവിൻ പ്രകാരം നാടുകടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവല്ല, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ റോഷൻ വർഗീസ് നിരവധി കേസുകളിൽ വിചാരണ നേരിട്ടുവരുകയാണ്. 2017 മുതൽ തിരുവല്ല, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്. ഇയാളുടെ മയക്കുമരുന്ന്​ ഉപയോഗം സംബന്ധിച്ച് തിരുവല്ല ജനമൈത്രി പൊലീസിനെ അറിയിച്ചതായി ആരോപിച്ച് ഷാനോ പി. ജോസഫ് എന്നയാളെ വീടുകയറി ആക്രമിക്കുകയും വടിവാളിന് വെട്ടിപ്പരിക്കേൽപിച്ചതിനും കേസുണ്ട്​. പൊതുസമൂഹത്തിന് നിരന്തരം ശല്യവും ഭീതിയും സൃഷ്ടിച്ച് സമാധാന ലംഘനം നടത്തിവന്ന പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം ഈവർഷം മാർച്ച് ഒടുവിൽ റിപ്പോർട്ട്‌ നൽകിയതിനെ തുടർന്നാണ് നാടുകടത്തൽ ഉത്തരവ്. അടുത്തിടെ ജില്ലക്ക് പുറത്തേക്ക് നാടുകടത്തപ്പെടുന്ന കുറ്റവാളികളിൽ മൂന്നാമനാണ് റോഷൻ വർഗീസ്. ചിത്രം PTL 13 KAPPA ROSHAN നാടുകടത്തിയ റോഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story