Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:37 AM IST Updated On
date_range 10 May 2022 5:37 AM ISTഇന്ധനവില വർധന; എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധജ്വാല സംഘടിപ്പിച്ചു
text_fieldsbookmark_border
പത്തനംതിട്ട: സര്‍വ വസ്തുക്കളുടെയും വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധനവില വർധന ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മിനി സിവിൽ സ്റ്റേഷനില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡി. സുഗതന്‍, ബിനു ജേക്കബ് നൈനാന്‍, പി.ജി. ആനന്ദന്‍, മാത്യു എം. അലക്സ്, എന്‍. രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. കലക്ടറേറ്റില്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ല പ്രസിഡന്‍റ് എസ്. ബിനു ഉദ്ഘാടനം ചെയ്തു. എസ്. ലക്ഷ്മിദേവി, വി.പി. തനൂജ, ടി.ആര്‍. ബിജുരാജ്, വി. ഷാജു എന്നിവര്‍ സംസാരിച്ചു. PTL 14 FSETO പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story