Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:36 AM IST Updated On
date_range 10 May 2022 5:36 AM ISTപുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണം ഇന്ന്
text_fieldsbookmark_border
പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്‌കാരിക വേദിയുടെയും പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റിൻെറയും നേതൃത്വത്തിൽ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സെമിനാറും വിശ്വദീപം അവാർഡ് വിതരണവും ചൊവ്വാഴ്ച രാവിലെ 9.30 മുതൽ കാതോലിക്കേറ്റ് കോളജിൽ നടക്കും. 9.30ന് നടക്കുന്ന സെമിനാർ പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഇത്തവണത്തെ വിശ്വദീപം പുരസ്‌കാരം (25,000 രൂപ) ഡോ. ജോർജ് ഓണക്കൂറിന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ സമ്മാനിക്കും. ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ ഹൃദയരാഗത്തിനാണ് പുരസ്‌കാരം നൽകുന്നത്. ഡോ. റോയ്‌സ് മല്ലശേരി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story