Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:33 AM IST Updated On
date_range 9 May 2022 5:33 AM ISTചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളിയിൽ ചെമ്പെടുപ്പ് തിരുനാൾ ഭക്തിനിർഭരം
text_fieldsbookmark_border
കൊടുമൺ: ചന്ദനപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഭക്തിനിർഭരമായ ചെമ്പെടുപ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ ചടങ്ങ് നടന്നു. തുടർന്ന് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. കാതോലിക്ക ബാവക്ക് സ്വീകരണവും ഓർഡർ ഓഫ് സെന്‍റ് ജോർജ് സമർപ്പണവും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹികക്ഷേമപദ്ധതി ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. ദയാബായിക്ക് ഓർഡർ ഓഫ് സെന്‍റ് ജോർജ് ബഹുമതി സമർപ്പിച്ചു. ആന്‍റോ ആന്‍റണി എം.പി, വൈദിക ട്രസ്റ്റി ഫാ.എം.ഒ.ജോൺ, അസോ. സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാനേജിങ് കമ്മിറ്റി അംഗം ജോർജ് വർഗീസ് കൊപ്പാറ, വികാരി ഫാ. ഷിജു ജോൺ, സഹവികാരി ഫാ.ജോം മാത്യു, ട്രസ്റ്റി ജോൺസൺ വടശ്ശേരിയത്ത്, സെക്രട്ടറി തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. വൈകിട്ട് മുത്തുക്കുടകൾ, ബാൻഡ്മേളം എന്നിവയുടെ അകമ്പടിയോടെ റാസ പള്ളിയിൽനിന്ന് പുറപ്പെട്ടു. ചന്ദനപ്പള്ളി ജങ്ക്ഷനിൽ റാസക്ക് നൽകിയ സ്വീകരണത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ സന്ദേശം നൽകി. തുടർന്ന് റാസ ചന്ദനപ്പള്ളി പാലത്തിന് സമീപം എത്തി അവിടെ പ്രത്യേകം തയാറാക്കിയ നേർച്ച ചെമ്പിലെ പാതിവേവിച്ച ചോറ് ഭക്ത്യാദരവുകളോടെ കുരിശുംമൂട്ടിലേക്ക് എഴുന്നള്ളിച്ചു. ചെമ്പെടുപ്പിൽ ആയിരക്കണക്കിന് വിശ്വസികൾ പങ്കെടുത്തു. പുഷ്പങ്ങളും വെറ്റിലയും വിതറി ആളുകൾ റാസയെ സ്വീകരിച്ചു. ചെമ്പിൽ തൊട്ട് അനുഗ്രഹംതേടാൻ വിശ്വാസികളുടെ പ്രവാഹമായിരുന്നു. Photo.mail... : ചന്ദനപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ ചെമ്പെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story