Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:33 AM IST Updated On
date_range 9 May 2022 5:33 AM ISTപാചകവാതക വിലവർധനയിൽ പ്രതിഷേധം
text_fieldsbookmark_border
തിരുവല്ല: അനിയന്ത്രിതമായ പാചകവാതക വിലവർധനയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി വിറകുമാല ചാർത്തൽ പ്രതിഷേധം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിബിൻ കാലായിൽ, ഭാരവാഹികളായ അമീർ ഷാ, ശ്രീനാഥ് പി.പി, ജോജോ തെക്കേമുറിയിൽ, ബിപിൻ ,ശിൽപ സൂസൻ,മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, ആശിഷ് ഇളകുറ്റൂർ, നിതിൻ കൊല്ലകുഴി, സാന്റോ തട്ടാറയിൽ ,ജെറി കുളക്കാടൻ, അശോക് കുമാർ, മനോജ് ചെറിയാൻ, സുബിൻ വിജിത്, വിനീത് വെൺപാല, അനീഷ് മഞ്ഞാടി, മിഥുൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story