Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTആനത്താവളത്തിലെ ആനപ്പിണ്ഡം നീക്കാൻ നടപടിയില്ല
text_fieldsbookmark_border
കോന്നി: കോന്നി ആനത്താവളത്തിൽ കൂട്ടിയിട്ടിരിക്കുന്ന ആനപ്പിണ്ഡം നീക്കം ചെയ്യാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോവിഡ് ആരംഭിച്ചതിനുശേഷം രണ്ടുവർഷത്തോളമായി ആനത്താവളത്തിലെ ആനപ്പിണ്ഡം നീക്കംചെയ്തിട്ട്. മുമ്പ് ആന തറിക്ക് സമീപം ആനപ്പിണ്ഡം ശേഖരിക്കുന്നതിന് വനംവകുപ്പ് കുഴി നിർമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുല്ലും കാടും വളർന്നതോടെ കുഴി എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയാണ്. മാത്രമല്ല മുൻ വർഷങ്ങളിൽ ഇവിടെ കുന്നുകൂടുന്ന ആനപ്പിണ്ടം വനംവകുപ്പിന്‍റെ കല്ലേലിയിലെ സ്ഥലത്തേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇപ്പോൾ അതും നിലച്ചു. ആനപ്പിണ്ടത്തിൽനിന്ന് ഉണ്ടാകുന്ന വിന്ത് എന്ന് പറയുന്ന ഈച്ചകളും ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്കും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ ഈച്ചകൾ കുത്തുന്ന ഭാഗം അസഹനീയമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നു. അടൂർ പ്രകാശ് എം.എൽ.എ ആയിരുന്ന കാലഘട്ടത്തിൽ ആനപ്പിണ്ഡത്തിൽനിന്ന് പേപ്പർ നിർമിക്കുന്ന യൂനിറ്റിന് തുടക്കംകുറിച്ചെങ്കിലും ഇതും ഇപ്പോൾ പ്രവർത്തിക്കാതെ നാശത്തിന്‍റെ വക്കിലാണ്. കൂടാതെ ലോഡ് കണക്കിന് ആനപ്പിണ്ടത്തിൽനിന്ന് മഴക്കാലത്ത് ഒഴുകിയിറങ്ങുന്ന മാലിന്യം ആളുകൾ നടക്കുന്ന വഴിയിലേക്കാണ്. സംഭവത്തിൽ പ്രദേശവാസികളും പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
