Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസീതത്തോട് സഹകരണ...

സീതത്തോട് സഹകരണ ബാങ്ക്​ വീണ്ടും സി.പി.എം ഭരണത്തി​ലേക്ക്​

text_fields
bookmark_border
വടശ്ശേരിക്കര: സീതത്തോട്​ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സി.പി.എം സ്ഥാനാർഥികൾ ജയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷസാധ്യത നിലനിന്നിരുന്നതിനാൽ കനത്ത പൊലീസ് കാവലിലായിരുന്നു നടപടികൾ. വർഷങ്ങളായി സി.പി.എമ്മാണ്​ ബാങ്ക് ഭരിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന്​ ഏറെക്കാലമായി സഹകരണ ബാങ്കിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്​ നടന്നതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇത്​ വലിയ വിവാദമുയർത്തിയ സാഹചര്യത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് സി.പി.എമ്മിന് അഭിമാന പോരാട്ടമായിരുന്നു. കോൺഗ്രസ് ഇത്തവണ കടുത്ത വെല്ലുവിളി ഉയർത്തി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇടതുമുന്നണിയിൽ സി.പി.ഐകൂടി ഉൾപ്പെട്ടതായിരുന്നു ഇതുവരെയുള്ള ഭരണസമിതികളെല്ലാം. ഇത്തവണ പത്രിക നൽകിയ മുഴുവൻ സി.പി.ഐ സ്ഥാനാർഥികളുടെയും നാമനിർദേശ പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story