Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:41 AM IST Updated On
date_range 8 May 2022 5:41 AM ISTകടമ്മനിട്ടയില്‍ വോളിബാള്‍ പരിശീലനം
text_fieldsbookmark_border
നാരങ്ങാനം: പടയണിയുടെ തപ്പുതാളത്തിനൊപ്പം ചുവടുവെച്ചു ശീലിച്ച കടമ്മനിട്ടയുടെ യുവനിര കായികരംഗത്തും സജീവമാകുന്നു. യുണൈറ്റഡ് സ്‌പോർട്‌സ് ക്ലബിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കടമ്മനിട്ട യു.എസ്.പി സ്റ്റേഡിയത്തില്‍ തുടങ്ങിയ വോളിബാള്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ വലിയ പങ്കാളിത്തമാണ്. 11മുതല്‍ 20 വയസ്സുവരെയുള്ളവർക്കാണ് വോളിബാളില്‍ പരിശീലനം നല്‍കുന്നത്. എന്‍.എ.എസ് കോച്ച് ഷെഫീഖ് പരിശീലനത്തിന് നേതൃത്വം നൽകുന്നു. എസ്. രാധാകൃഷ്ണന്‍, മനോജ്, ജയകുമാര്‍, എസ്. ശ്രീകുമാര്‍, കെ.വി. അലക്‌സാണ്ടര്‍, ഓമനക്കുട്ടന്‍, കരുണാകരന്‍, കണ്ണന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. ------------- സൗജന്യ നേത്രപരിശോധന ക്യാമ്പ് കോഴഞ്ചേരി: എ.കെ.ജി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അയിരൂര്‍ നോര്‍ത്ത് സോണല്‍ കമ്മിറ്റി സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരനിര്‍ണയവും സംഘടിപ്പിച്ചു. പ്ലാങ്കമണ്‍ എൻ.എസ്.എസ് കരയോഗ മന്ദിരത്തില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സോണല്‍ പ്രസിഡന്റ് അനീഷ് പ്ലാച്ചേരി അധ്യക്ഷനായ ചടങ്ങില്‍ അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനിത കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണി പ്ലാച്ചേരി, ചാരിറ്റി ഏരിയ സെക്രട്ടറി ബിജിലി പി. ഈശോ, രാജന്‍ എബ്രഹാം, സൂസന്‍ ഫിലിപ്, പ്രഭാവതി എന്നിവര്‍ സംസാരിച്ചു. ------------- മെഴുവേലി കേന്ദ്രമാക്കി കഥകളി ക്ലബ് രൂപവത്കരിക്കുന്നു കോഴഞ്ചേരി: മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കൻഡറി സ്കൂളിന്‍റെയും ശ്രീനാരായണ ട്രസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മെഴുവേലി കേന്ദ്രമാക്കി കഥകളി ക്ലബ് രൂപവത്കരിക്കുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ക്ലാസ്. കഥകളി ആസ്വാദനവും കഥകളി പഠനവും ലക്ഷ്യമിടുന്ന ക്യാമ്പ് ഞായറാഴ്ച കഥകളി നടന്‍ തലവടി അരവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രാങ്കണത്തില്‍ കഥകളി അവതരണം 60 വര്‍ഷം പിന്നിടുന്ന തലവടി അരവിന്ദനെ പി.വി. മുരളീധരന്‍ ആദരിക്കും. -------- തുമ്പമണ്‍ പഞ്ചായത്തിൽ ജലനടത്തം സംഘടിപ്പിച്ചു പന്തളം: തുമ്പമണ്‍ ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണശുചിത്വ യജ്ഞം ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ജലനടത്തം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വൈസ് പ്രസിഡന്റ് രാജേഷ്, തോമസ് വര്‍ഗീസ്, ബീന വര്‍ഗീസ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story