Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:38 AM IST Updated On
date_range 8 May 2022 5:38 AM ISTആറന്മുള മണ്ഡലത്തില്‍ 'ജലം ജനം മുന്നേറ്റം' ഈവര്‍ഷം തുടങ്ങും
text_fieldsbookmark_border
പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ ജലം ജനം മുന്നേറ്റം കാമ്പയിന്‍ ഈവര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ പഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വള്ളംകുളം നാഷനല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരവിപേരൂര്‍ പഞ്ചായത്തിലെ തോട്ടപ്പുഴ മുതല്‍ നന്നൂര്‍ വരെ പെപ്പുകള്‍ മാറ്റും. പൈപ്പ് ലൈന്‍ മാറ്റുന്നതിനൊപ്പം ജലസ്രോതസ്സ് ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ആരംഭിക്കും. പൈപ്പ് കണക്ഷനൊപ്പം വെള്ളവും ലഭ്യമാക്കാന്‍ ഓരോ വീടും കേന്ദ്രീകരിച്ച് വാര്‍ഡുതലത്തില്‍ ചെയ്യാന്‍ സാധിക്കുന്നത് ജനപങ്കാളിത്തത്തോടെ നടത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷതവഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എൻജിനീയര്‍ കെ.യു. മിനി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍, കേരള ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ സുരേഷ്കുമാര്‍, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 17 VEENA WATER ജലജീവന്‍ മിഷന്‍ ഇരവിപേരൂര്‍ പഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം വള്ളംകുളം നാഷനല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story