Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'വേനൽ ശലഭങ്ങൾ';...

'വേനൽ ശലഭങ്ങൾ'; കുട്ടികളുടെ ക്യാമ്പ് ആരംഭിച്ചു

text_fields
bookmark_border
തിരുവല്ല: വിദ്യാഭ്യാസം ജീവിതത്തിന് എന്ന സന്ദേശമുയർത്തി തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ വേനൽ ശലഭങ്ങൾ എന്ന പേരിൽ കുട്ടികളുടെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. മാത്യു ടി.തോമസ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ബീനാറാണി കെ.എസ് മുഖ്യപ്രഭാഷണം നടത്തി. 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ----------------- അറബിക്കടൽ ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി തിരുവല്ല: ആഡംബര കപ്പലിൽ അറബിക്കടലിലൂടെ ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ. ആഡംബര കപ്പലിൽ അറബിക്കടലിലൂടെയുള്ള ആറു മണിക്കൂറത്തെ ഉല്ലാസ യാത്രക്കാണ് 14 മുതൽ തിരുവല്ല ഡിപ്പോയിൽനിന്ന്​ ആരംഭമാകുന്നത്. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്ന്​ നെഫർടിറ്റി എന്ന കപ്പലിലാണ് യാത്രയൊരുക്കുന്നത്. 14 ന് രാവിലെ ആറു മണിക്ക് തിരുവല്ല ഡിപ്പോയിൽനിന്ന്​ ബോൾഗാട്ടിയിലേക്കുള്ള സൂപ്പർ ഡീലക്സ് ബസ് പുറപ്പെടും. കപ്പൽ യാത്ര കഴിഞ്ഞ് തിരികെ തിരുവല്ലയിൽ എത്തിക്കും. കെ.എസ്.ആർ.ടി.സിയും ബജറ്റ് ടൂറിസം സെല്ലും സംയുക്തമായാണ് യാത്ര ഒരുക്കുന്നത്. കപ്പൽ യാത്രക്ക്​ 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് 1349 രൂപയും മുതിർന്നവർക്ക് 3049 രൂപയുമാകും നിരക്കെന്ന് ഡി.ടി.ഒ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story