Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:36 AM IST Updated On
date_range 8 May 2022 5:36 AM ISTഇരുതോട് പാലം പണി പൂർത്തിയായി
text_fieldsbookmark_border
ചെറുവാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി കോന്നി: കൂടൽ രാജഗിരി അതിരുങ്കൽ റോഡിലെ ഇരുതോട് പാലത്തിന്‍റെ പണികൾ പൂർത്തിയായി. ബ്രിട്ടീഷ് ഭരണകാലത്ത് 1944ൽ നിർമിച്ച പാലത്തിന്‍റെ കൈവരികൾ തകർന്ന് അപകട ഭീഷണിയിലായതിനെത്തുടർന്ന് റോഡ് വികസനത്തിന്‍റെ ഭാഗമായാണ് പാലം പുനർനിർമിച്ചത്. പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. കൂടൽ, പുന്നമൂട്, രാജഗിരി, പാടം, നിരത്തുപാറ, അതിരുങ്കൽ, മാങ്കോട് മേഖലകളിലെ ജനങ്ങൾ വളരെ ഉപകാര പ്രദമാണ് കലഞ്ഞൂർ പഞ്ചായത്തിലെ 11ാംവാർഡിലെ പാലം. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലെ റോഡ് 2003ലാണ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തത്. അതിനുമുമ്പ് വരെ റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് എ.വി.ടി കമ്പനിയായിരുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ അഞ്ച് ബസുകൾ ഇതുവഴി സർവിസ് നടത്തിയിരുന്നെങ്കിലും പാലം അപകടാവസ്ഥയിലായതോടെ ഇവയെല്ലാം നിർത്തിയിരുന്നു. കലഞ്ഞൂർ-അരുവാപ്പുലം പഞ്ചായത്തുകളുടെ വികസനത്തിൽ വളരെയധികം പ്രാധാന്യമുള്ള റോഡിലെ പാലമാണിത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിൽ താമസിക്കുന്നവർക്ക് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിവഴി കോന്നി മെഡിക്കൽ കോളജിൽ എത്താൻ കഴിയും. ഇളമണ്ണൂർ-പാടം റോഡിലേക്കും ഈ റോഡ് വഴി എത്തിച്ചേരാൻ കഴിയും. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
