Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്ദനപ്പള്ളി സെന്‍റ്​...

ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ചെമ്പെടുപ്പ് ഇന്ന്​

text_fields
bookmark_border
ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ചെമ്പെടുപ്പ് ഇന്ന്​
cancel
കൊടുമൺ: ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രസിദ്ധമായ പെരുന്നാൾ ചെമ്പെടുപ്പ് ഞായറാഴ്ച നടക്കും. ശനിയാഴ്ച യുവജനസംഗമം ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വാതിലുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ഷിജു ജോൺ അധ്യക്ഷത വഹിച്ചു. ഡോ. അബ്​ദുസ്സമദ് സമദാനി എം.പി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോം മാത്യു, ഭദ്രാസന ജനറൽ സെക്രട്ടറി എം.ജെ. രഞ്ജു, ലിബിൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു. വൈകീട്ട്​ ചന്ദനപ്പള്ളി ജങ്​ഷനിൽ പദയാത്രക്ക്​ സ്വീകരണം നൽകി. രാത്രി റാസ പള്ളിയിൽനിന്ന്​ ആരംഭിച്ച് ഇടത്തിട്ട, വളർത്തുകാട്, ചെമ്പിൻമൂട് വഴി പള്ളിയിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ നടക്കും. 11ന് കാതോലിക്ക ബാവക്ക്​ സ്വീകരണം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹികക്ഷേമ പദ്ധതി ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ദയാബായിക്ക്​ ഓർഡർ ഓഫ് സെന്‍റ്​ ജോർജ് ബഹുമതി സമർപ്പിക്കും. വൈകീട്ട് മൂന്നിന് ചന്ദനപ്പള്ളി ജങ്​ഷനിൽ റാസക്ക് സ്വീകരണം. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ സംസാരിക്കും. അഞ്ചിന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. ഏഴിന് ലൈറ്റ് ഷോ. തുടർന്ന് തൃശൂർ കലാകാരൻ ടീമിന്‍റെ താളവിസ്മയം, ഒമ്പതിന് നാടകം. 15ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. ----------- Phot.. ചന്ദനപ്പള്ളി ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച്​ നടന്ന യുവജന സംഗമം ഉദ്ഘാടനം ഡോ. യൂഹാനോൻ മാർ ദിയസ്​കോറസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story