Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:35 AM IST Updated On
date_range 8 May 2022 5:35 AM ISTമത്സരങ്ങളില്‍ പങ്കെടുക്കാം
text_fieldsbookmark_border
പത്തനംതിട്ട: സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കായി 11ന് പോസ്റ്റര്‍ ഡിസൈനിങ്ങിലും 12ന് ഉപന്യാത്തിലും മത്സരം നടത്തുമെന്ന് ജില്ല റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എ.കെ. ദിലു അറിയിച്ചു. ഫോൺ: 9495436201. ------------- പള്ളിക്കൽ പഞ്ചായത്തിൽ ഫയല്‍ അദാലത്ത് പളളിക്കല്‍: ഗ്രാമപഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനുവരി 31 വരെ പൊതുജനങ്ങള്‍ സമര്‍പ്പിച്ചതും തീര്‍പ്പാകാത്തതുമായ ഫയലുകള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി 10ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അദാലത്ത് നടത്തും. തീര്‍പ്പാകാത്ത ഫയലുകളുടെ വിവരങ്ങള്‍ ഒമ്പതിനുമുമ്പ് പഞ്ചായത്ത് ഓഫിസില്‍ രേഖാമൂലം നല്‍കുകയും അദാലത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496042703. ------ ലോക് അദാലത്ത് പത്തനംതിട്ട: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി പത്തനംതിട്ട കോടതി കോംപ്ലക്സിലെ കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികള്‍ അതത് താലൂക്കിലെ കോടതികളിലും ജൂണ്‍ 26ന് നാഷനല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. ഒത്തുതീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. അദാലത്തിന് പരിഗണിക്കുന്ന കേസുകളില്‍ പണസംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കി തീര്‍പ്പാക്കും. ബാങ്ക് രജിസ്ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോഓപറേറ്റിവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്സേഷന്‍ എന്നിവ സംബന്ധമായ പരാതികളോ അദാലത്തില്‍ പരിഗണിക്കണമെങ്കില്‍ പത്തനംതിട്ട ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോണ്‍: 0468 2220141.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story