Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി​ കരുതൽതടങ്കലിൽ

text_fields
bookmark_border
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ സൂര്യലാലിനെയാണ് (24) കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപന്നങ്ങൾ കൈവശംവെക്കൽ, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സൂര്യലാൽ. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ടുപേരെ അടുത്തിടെ ജില്ലയിൽനിന്ന്​ പുറത്താക്കിയിരുന്നു. ------- ചിത്രം PTL 10 PRATHI സൂര്യലാൽ ---------- വെങ്കിടാചലപതി ക്ഷേത്ര കൊടിമരത്തിന് കല്ലേലി വനത്തില്‍നിന്ന് തേക്ക്​ കണ്ടെത്തി​ കോന്നി: തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണത്തിലെ പ്രമുഖ ക്ഷേത്രമായ ഉപ്പിളി അപ്പന്‍ വെങ്കിടാചലപതി ക്ഷേത്രത്തിലെ കൊടിമരത്തിന്​ ലക്ഷണമൊത്ത തേക്കുമരം കല്ലേലി വനത്തില്‍നിന്ന്​ കണ്ടെത്തി. കുമ്മണ്ണൂർ വനമേഖലയായ ആദിച്ചന്‍പാറക്കു സമീപം കൊണ്ടോടിയില്‍നിന്നാണ്​ തേക്ക്​ കണ്ടെത്തിയത്​. ശബരിമല അയ്യപ്പക്ഷേത്രത്തിലടക്കം അനേക ക്ഷേത്രങ്ങളിലെ കൊടിമരത്തിന് കൊണ്ടോടിയില്‍നിന്ന്​ തേക്ക്​ കൊണ്ടുപോയിട്ടുണ്ട്​. തിരുനാഗേശ്വരത്തിന് സമീപത്തെ പ്രമുഖ വെങ്കിടാചലപതി ക്ഷേത്രമാണ് ദ്രാവിഡ വാസ്തുവിദ്യ ശൈലിയിൽ നിർമിച്ച ഉപ്പിളി അപ്പന്‍കോവില്‍. വനം വകുപ്പിന്‍റെ അനുമതിയോടെ തേക്കുമരം ആചാരാനുഷ്ഠാനത്തോടെ മുറിക്കുന്നതിനു മുമ്പായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം) അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു. തേക്കില്‍ ചാര്‍ത്താനുള്ള പട്ടും മാലയും കാവില്‍നിന്ന്​ പൂജിച്ചു നല്‍കി. കല്ലേലി കാവിലെത്തി പിടിപ്പണം സമര്‍പ്പിച്ചശേഷം താംബൂലം വെച്ച് ഊരാളിയെക്കൊണ്ട് വിളിച്ചുചൊല്ലിച്ച ശേഷമേ തേക്കുമരങ്ങള്‍ പൂജിച്ച്​ മുറിക്കൂ. ക്ഷേത്രത്തില്‍ എത്തിച്ച്​ ചെത്തിമിനുക്കിയ തേക്കുമരം പ്രത്യേക ആയുര്‍വേദ കൂട്ടും മറ്റും ചേര്‍ത്ത്​ എണ്ണത്തോണിയില്‍ കിടത്തും. നിത്യവും പൂജകള്‍ നല്‍കി ആറുമാസം കഴിയുമ്പോള്‍ തോണിയില്‍നിന്ന്​ മരം നിവര്‍ത്തി കൊടിമരത്തിന് പരുവത്തില്‍ ചിട്ടപ്പെടുത്തും. ------ ചിത്രം: PTL 11 THEKKU MARAM കുംഭകോണം വെങ്കിടാചലപതി ക്ഷേത്രഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍നിന്ന്​ തേക്കുമരത്തില്‍ ചാര്‍ത്താനുള്ള പട്ടും മാലയും സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story