Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകക്കൂസ് മാലിന്യവുമായി...

കക്കൂസ് മാലിന്യവുമായി ടാങ്കറുകൾ പിടിയിൽ

text_fields
bookmark_border
കക്കൂസ് മാലിന്യവുമായി ടാങ്കറുകൾ പിടിയിൽ
cancel
തിരുവല്ല: കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് ടാങ്കർ ലോറികൾ തിരുവല്ല നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. എം.സി റോഡിലെ രാമൻചിറക്കു സമീപത്തെ വാച്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനിടെ ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് ആദ്യ വാഹനം പിടികൂടിയത്. തുടർന്ന് തിരുവല്ല-പൊടിയാടി റോഡിൽ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന്​ രണ്ടരയോടെ രണ്ടാമത്തെ ടാങ്കറും പിടിച്ചെടുത്തു. ടാങ്കറുകൾ ചേർത്തല സ്വദേശികളുടേതാണെന്ന്​ വ്യക്തമായി. വാഹന ഉടമകൾക്കുമേൽ പിഴ ചുമത്തുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story