Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:31 AM IST Updated On
date_range 8 May 2022 5:31 AM ISTതലമുറകളുടെ അധ്യാപികക്ക് സ്നേഹാദരം
text_fieldsbookmark_border
അടൂർ: 39വർഷത്തെ സേവനത്തിനുശേഷം അധ്യാപക ജീവിതത്തിൽനിന്ന് വിരമിച്ച അമ്മിണിക്ക് കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല സാംസ്കാരിക കേന്ദ്രം സ്നേഹാദരവ് നൽകി. ഏറ്റവും മികച്ച അംഗൻവാടി അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നേടിയ അമ്മിണി പ്രദേശത്തെ നിരവധിപേരുടെ ആദ്യ ഗുരുവാണ്. സമ്മേളനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്‍റ് വിമൽ കൈതക്കൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആര്യ വിജയൻ, പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ, മുൻ അംഗം തഴവാവിള ദിവാകരൻ, ബ്രദേഴ്‌സ് സെക്രട്ടറി പി. ജയകുമാർ, ട്രഷറർ എസ്. വിമൽകുമാർ എന്നിവർ സംസാരിച്ചു. തൊഴിലിടങ്ങളിൽ മികവ് പുലർത്തിയ ബ്രദേഴ്‌സ് പ്രവർത്തകരും ഡ്രൈവർമാരുമായ വി. സുനിൽകുമാർ, പ്രശാന്ത് എന്നിവരെ അനുമോദിച്ചു. PTL ADR Brothers അംഗൻവാടി അധ്യാപിക അമ്മിണിക്ക് കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല സാംസ്കാരികകേന്ദ്രം സംഘടിപ്പിച്ച നൽകിയ സ്നേഹാദരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
