Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:41 AM IST Updated On
date_range 7 May 2022 5:41 AM ISTറെയിൽവേ പാതക്കായുള്ള സമരങ്ങൾ ബാക്കി; വി.ജി. അലക്സാണ്ടർ വിടവാങ്ങി
text_fieldsbookmark_border
അടൂർ: അടൂർ വഴി തീവണ്ടിപ്പാതക്കുവേണ്ടി കാൽനൂറ്റാണ്ടിലേറെ അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങിയ വി.ജി. അലക്സാണ്ടർ യാത്രയായി. എം.സി റോഡിന് സമാന്തരമായി അടൂർ വഴിയുള്ള റെയിൽവേക്കാണ് ഇദ്ദേഹം സമരങ്ങൾക്ക് നേതൃത്വം നൽകിയത്. അടൂർ വാഴവിളയിൽ പേൾ ഹില്ലിൽ വി.ജി. അലക്സാണ്ടറുടെ സ്വപ്നം പൂവണിഞ്ഞില്ല. ചെങ്ങന്നൂരിൽനിന്ന് അടൂർ വഴി തിരുവനന്തപുരത്തേക്ക് റെയിൽവേ ലൈനിനായി വിവിധ മന്ത്രിസഭകളിൽ കേന്ദ്ര റെയിൽവേ മന്ത്രിമാർ, എം.പിമാർ എന്നിവർക്ക് നിവേദനം നൽകുകയും തുടർന്ന് ചെങ്ങന്നൂരിൽനിന്ന് പന്തളം, അടൂർ, കൊട്ടാരക്കര വഴി പാത നിർമിക്കാനുള്ള സർവേ പൂർത്തിയാവുകയും ചെയ്തിരുന്നു. എന്നാൽ, ഈ പദ്ധതി ഉപേക്ഷിച്ചനിലയിൽ എത്തിയതിൽ അദ്ദേഹത്തിന് വേദനയുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും തിരക്കുള്ളതും ടൗണുകൾ ഉള്ളതുമായ എം.സി റോഡിന് സമാന്തരമായി റെയിൽവേ പാത ആരംഭിച്ചാൽ മധ്യതിരുവിതാംകൂറിന്റെ വികസനത്തിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നിവേദനങ്ങൾ നൽകിയത്. ഈ ആവശ്യം ഉന്നയിച്ച് കായംകുളം റെയിൽവേ സ്റ്റേഷനിൽ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി ശിഷ്യസമ്പത്തുള്ള അദ്ദേഹം കോട്ടയം എം.ഡി സെമിനാരി റെസിഡൻഷ്യൽ സ്കൂളിൽ അധ്യാപകനായാണ് സേവനമാരംഭിച്ചത്. 35 വർഷത്തെ സേവനത്തിനുശേഷം ഇടുക്കി ഇരട്ടയാർ ഗവ. ഹൈസ്കൂളിൽ പ്രഥമാധ്യാപകനായി വിരമിച്ചു. അടൂർ ജനമൈത്രി പൊലീസ് രൂപവത്കരിക്കുമ്പോൾ ആദ്യ ചെയർമാനായി ആറുവർഷം തുടർന്നു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയനിലും സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ചുമതലകളിലുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story