Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:32 AM IST Updated On
date_range 6 May 2022 5:32 AM ISTറോഡ് പുനരുദ്ധാരണ പദ്ധതി അട്ടിമറിക്കുന്നെന്ന്; ഏഴംകുളത്ത് ഇന്ന് കർഷക യൂനിയൻ സമരം
text_fieldsbookmark_border
അടൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കെ.എസ്.കെ.ടി.യു ഏഴംകുളം ഗ്രാമപഞ്ചായത്തിന് മുന്നിൽ വെള്ളിയാഴ്ച സമരം നടത്തും. സംസ്ഥാന സർക്കാർ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിക്കാൻ 2020ൽ ഫണ്ട് അനുവദിച്ചിരുന്നു. തൊടുവക്കാട് വാർഡിലെ തൊടുവക്കാട്-മുരുകൻകുന്ന് റോഡിന് 20 ലക്ഷം, ഏഴംകുളം ടൗൺ വാർഡിലെ തെങ്ങുവിളപ്പടി-വല്യാങ്കുളം റോഡിന് 15 ലക്ഷം എന്നിങ്ങനെ അനുവദിച്ചിരുന്നു. 2020 ജൂൺ മാസം ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും റോഡുകളുടെ നിർമാണം ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. റോഡുപണി പൂർത്തീകരിക്കാത്തതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വാർഡ് മെംബർമാരുടെയും താൽപര്യക്കുറവാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story