Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുനലൂർ-മൂവാറ്റുപുഴ പാത...

പുനലൂർ-മൂവാറ്റുപുഴ പാത നിർമാണം: കുരുക്കഴിയാതെ കോന്നി

text_fields
bookmark_border
പുനലൂർ-മൂവാറ്റുപുഴ പാത നിർമാണം: കുരുക്കഴിയാതെ കോന്നി
cancel
കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. എലിയറക്കൽ മുതൽ കോന്നി എസ്.ബി.ഐ ബാങ്കിന് സമീപം വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക്. രാവിലെ 11വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ്​. റോഡിൽ പലയിടത്തും കലുങ്കിനായി റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ഒരു ഭാഗത്തുകൂടി മാത്രമേ കടത്തിവിടുന്നുള്ളൂ. ഇതിനാൽ വലിയ വാഹനങ്ങൾക്ക്​ കടന്നുപോകാനാകാതെ ഗതാഗതം സ്​തംഭിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെയും ഹോം ഗാർഡിനെയും നിയോഗിക്കാൻ അധികൃതർ തയാറായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകൾപോലും കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. പുനലൂർ- മൂവാറ്റുപുഴ പാതയിൽനിന്ന്​ കോന്നി-ചന്ദനപ്പള്ളി റോഡിലേക്ക് കടക്കുന്ന പോക്കറ്റ് റോഡും നിർമാണത്തിന്‍റെ ഭാഗമായി അടച്ചതും സ്ഥിതി രൂക്ഷമാക്കുന്നു. ഗതാഗതം സ്തംഭിക്കുമ്പോൾ നാട്ടുകാർ തന്നെ ഇതിന് പരിഹാരം കാണണ്ട സ്ഥിതിയാണ്​. കരാർ കമ്പനിക്കാരും ഇതിന് പരിഹാരം കാണുന്നില്ല. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വാഹനങ്ങൾ നഗരത്തിൽ കൂടി കടന്നുപോകുന്നത്. കലുങ്കുകളുടെ നിർമാണം സമയബന്ധിതമായി തീർക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story