Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനേതൃസംഗമം മാറ്റി

നേതൃസംഗമം മാറ്റി

text_fields
bookmark_border
പത്തനംതിട്ട: വെള്ളിയാഴ്ച പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോൺഗ്രസ് ജില്ല വെച്ചതായി ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. 'ചെറുകോൽപുഴ-റാന്നി റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിക്കണം' കോഴഞ്ചേരി: ചെറുകോൽപുഴ-റാന്നി റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിച്ച് നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ഭൂവുടമകളുടെ യോഗം ആവശ്യപ്പെട്ടു. ചെറുകോൽപുഴ മുതൽ മുറിവേലിൽ പടിവരെ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ ഭൂവുടമകൾ വസ്തു നൽകിയിട്ടുള്ളതാണ്. ചെറുകോൽപുഴ മുതൽ മേനാംതോട്ടം പടിവരെ 10 മീറ്റർ വീതിയിൽ വസ്തു വിട്ടുനൽകാൻ മുഴുവൻ ഭൂവുടമകളും സമ്മതിച്ച സാഹചര്യത്തിൽ റോഡ് വികസനം യാഥാർഥ്യമാകുമെന്ന അവസ്ഥ വന്നപ്പോഴാണ് റോഡ് വികസനം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 13.6 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കണം എന്ന ആവശ്യവുമായി ചിലർ രംഗത്തുവന്നത്. അതിന്​ വാഹനങ്ങളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് പാസഞ്ചർ കാർ യൂനിറ്റ് പതിമൂവായിരത്തിലധികമാക്കി പ്രോജക്ട് റിപ്പോർട്ടിൽ കൃത്രിമം കാണിച്ചു. 13.6 മീറ്റർ വീതിയിൽ വസ്തു എടുത്താൽ നിരവധി വീടുകൾ പൂർണമായോ ഭാഗികമായോ പൊളിച്ചുമാറ്റേണ്ടി വരും. ഇങ്ങനെ വീടുകളും മറ്റ്​ സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്ക് അവ പുനഃസ്ഥാപിക്കണം എങ്കിൽ കെട്ടിട നിർമാണച്ചട്ടം അനുസരിച്ച് 5.7 മീറ്റർ ദൂരം പിറകോട്ട് മാറ്റി മാത്രമേ നിർമാണം നടത്താൻ സാധിക്കൂ. ഇതിനാവശ്യമായ വസ്തു പലർക്കും ഇല്ല എന്നിരിക്കെ നിരവധിയാളുകൾ ഭവനരഹിതർ ആകുകയും ഉപജീവനമാർഗം നഷ്ടപ്പെടുകയും ചെയ്യുമെന്ന്​ ബി.ജെ.പി നേതൃത്വത്തിൽ നടന്ന യോഗം ചൂണ്ടിക്കാട്ടി. യോഗം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ ഉദ്ഘാടനം ചെയ്തു. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. നവതി സ്മാരക പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം കൊടുമൺ: ചന്ദനപ്പള്ളി കത്തോലിക്ക തീർഥാടന ദേവാലയത്തിലെ നവതി സമാപന സമ്മേളനത്തോടനുബന്ധിച്ച് കേരള പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്​ മൈ സ്റ്റാമ്പ് വിഭാഗത്തിൽ ഇറക്കിയ നവതി സ്മാരക പോസ്റ്റൽ സ്റ്റാമ്പ് മേയ് ഏഴിന് നടക്കുന്ന സമ്മേളനത്തിൽ കർദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പ്രകാശനം ചെയ്യും. സമ്മേളനത്തിൽ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, മന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്‍റോ ആന്‍റണി എം.പി തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story